ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, August 10, 2026

ഒ.കെ.കുറ്റിക്കോൽ സ്മാരക നാടക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 13-ന് തളിപ്പറമ്പിൽ


തളിപ്പറമ്പ്: പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒ.കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാര സമർപ്പണ ചടങ്ങ് ഓഗസ്റ്റ് 13 വ്യാഴാഴ്ച വൈകുന്നേരം 4:30-ന് തളിപ്പറമ്പ് പുക്കോത്ത് നടയിലുള്ള കെ.കെ.എൻ പരിയാരം സ്മാരക ഹാളിൽ വച്ച് നടക്കും. 

നാടക രംഗത്തെ സംഭാവനകൾ മുൻനിർത്തി  ധർമ്മൻ ഏഴോം ആണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. അവാർഡ് കമ്മിറ്റി ചെയർമാൻ കെ. സന്തോഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കെ. ജയദേവൻ പുരസ്കാര സമർപ്പണവും പ്രഭാഷണവും നിർവ്വഹിക്കും.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി  കരിവെള്ളൂർ മുരളി, അവാർഡ് ജൂറി കമ്മിറ്റി ചെയർമാൻ സന്തോഷ് കീഴാറ്റൂർ, ചലച്ചിത്ര-നാടക നടി  രജിതാ മധു, പ്രശസ്ത ശിൽപി  ചിത്രൻ കുഞ്ഞിമംഗലം,

പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി  നാരായണൻ കാവുമ്പായി, ജില്ലാ പ്രസിഡന്റ്  ഡി.പി. വേണുഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിക്കും.

Tuesday, June 30, 2026

കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

കണ്ണൂർ: കേന്ദ്ര കാലാവസ്ഥ വകുപ്പ് കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് പരിഗണിച്ചും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/07/26, ബുധനാഴ്ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
Uploaded Image

വിജയോത്സവവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

വിജയോത്സവവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു


തളിപ്പറമ്പ: 
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി , പ്ലസ് ടു,  വിവിധ സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ  ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുവാൻ വിജയോത്സവം സംഘടിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 
ടി ഷബ്ന ഉദ്ഘാടനം ചെയ്തു. 
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് 
പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് മെമ്പർ 
എം വി ഷിമ മുഖ്യാതിഥിയായി.  

തളിയൻമാർ വീട്ടിൽ ജാനകിയമ്മ മെമ്മോറിയൽ ട്രസ്റ്റും മറ്റുള്ളവരും ഏർപ്പെടുത്തിയ ഒരു ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പും മറ്റ് എൻഡോവുമെൻ്റുകളും വിതരണം ചെയ്തു.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ 
പി ശ്രീമതി,
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ
മാരായ 
കെ ദാമോദരൻ,
പി പി സുരേശൻ,
ഗ്രാമ
പഞ്ചായത്ത് മെമ്പർ 
വി വി ദിനേശൻ,
പി ടി എ പ്രസിഡണ്ട് 
എം അജയൻ, പ്രിൻസിപ്പാൽ കെ ഉഷ,
ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്,
പി കെ രാജേദ്രൻ , 
കെ വി ഷംന, 
യു വി വേണു, 
ടി ഓമോദരൻ,
കെ സവിത, നജു മൂസ സാദിക്ക്, 
ടി വി പ്രേമൻ, കെ ബിനു, 
ഇ ടി റീന  എന്നിവർ പ്രസംഗിച്ചു.
Uploaded Image

ചെങ്ങൽ വെസ്റ്റിലെ ഇല്ലത്ത് പുരയിൽ ബാലൻ അന്തരിച്ചു

ചെങ്ങൽ വെസ്റ്റിലെ ഇല്ലത്ത് പുരയിൽ ബാലൻ അന്തരിച്ചു

പഴയങ്ങാടി: ചെങ്ങൽ വെസ്റ്റിലെ ഇല്ലത്ത് പുരയിൽ ബാലൻ അന്തരിച്ചു. ഭാര്യ : കണിയാൽ ശാരദ.
മക്കൾ : ശരത്, സയന.
മരുമക്കൾ: ഭാവന (കോട്ടക്കീൽ),ശ്രീജിത്ത് (അന്നൂർ).

സഹോദരങ്ങൾ: വിജയൻ (ചെറുതാഴം),രവി (മാട്ടൂൽ സൗത്ത്), കമലാക്ഷി (മാട്ടൂൽ സൗത്ത്), പരേതരായ നാരായണൻ, ലീല, രാജൻ. സംസ്കാരം ഇന്ന് രാത്രി 9.30 മണിക്ക് എരിപുരം തടം പൊതു ശ്മശാനത്തിൽ.
Uploaded Image

മയ്യിൽ-കൊളോളം-ചാലോട് എയർപോർട്ട് ലിങ്ക് റോഡ്: ടെൻഡർ നടപടികൾ സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി

മയ്യിൽ-കൊളോളം-ചാലോട് എയർപോർട്ട് ലിങ്ക് റോഡ്: ടെൻഡർ നടപടികൾ സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി


തിരുവനന്തപുരം: തളിപ്പറമ്പ് നിയോജകമണ്ഡലത്തിലെ ചൊറുക്കള ബാവുപറമ്പിൽ നിന്നാരംഭിച്ച് മയ്യിൽ-കൊളോളം-ചാലോട് എയർപോർട്ട് ലിങ്ക് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ ബഷീർ നിയമസഭയെ അറിയിച്ചു. 

ടി. കെ ഗോവിന്ദൻ എം.എൽ.എ. ഉന്നയിച്ച നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുമായി ബന്ധപ്പെട്
സാമ്പത്തിക-സാങ്കേതിക അനുമതികൾ
ചൊറുക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെ ഭാഗവും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ സർ സയ്യിദ് കോളേജ്- ഭ്രാന്തൻ കന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും ഉൾപ്പെടെയുള്ള പ്രൊജക്റ്റിന് കിഫ്ബിയിൽ (KIIFB) നിന്നും 291.63 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമായിരുന്നു.

തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് ടെക്നിക്കൽ കമ്മിറ്റി അംഗീകരിക്കുകയും, കിഫ്ബിയിൽ നിന്നും 306.49 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതിയും 299.33 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും
പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന്റെയും നിർമ്മിതികളുടെയും മൂല്യനിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ട്.
വിജ്ഞാപനം പ്രസിദ്ധീകരിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

നഷ്ടപരിഹാര തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാൽ, തുക വിതരണം ചെയ്യാനുള്ള നടപടികൾ എൽ.എ (Land Acquisition) തഹസിൽദാർ മുഖേന ദ്രുതഗതിയിൽ പുരോഗമിച്ചുവരികയാണ്.

പ്രസ്തുത പ്രവൃത്തി 30.10.2025-ൽ ടെൻഡർ ചെയ്തിരുന്നു.
എന്നാൽ, എൽ.1 (L1) ബിഡ്ഡറായ 'M/s PK Sulpheeker and Company'യുടെ പ്രീക്വാളിഫിക്കേഷൻ മാനദണ്ഡങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കോടതി നടപടികൾ നിലനിൽക്കുന്നതിനാലാണ് ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതെന്നും, അതിനാൽ നിർമ്മാണ ഏജൻസിയെ നിശ്ചയിക്കാനോ പ്രവൃത്തി എന്നു ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാനോ നിലവിൽ കഴിയില്ലെന്നും മന്ത്രി മറുപടിയിൽ കൂട്ടിച്ചേർത്തു.
Uploaded Image

ഇ.കെ ഗോവിന്ദൻ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരം

ഇ.കെ ഗോവിന്ദൻ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരം

പരിയാരം: മുതിർന്ന മാധ്യമ പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന ഇ.കെ ഗോവിന്ദൻ നമ്പ്യാരുടെ ഏഴാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

മാധ്യമരംഗത്തും പൊതുപ്രവർത്തന രംഗത്തും ഇ.കെ. ഗോവിന്ദൻ നമ്പ്യാർ ഉയർത്തിപ്പിടിച്ച സത്യസന്ധതയും ജനപക്ഷ നിലപാടുകളും ഇന്നത്തെ തലമുറയ്ക്ക് മാതൃകാപരമാണെന്നും
സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ ജനശ്രദ്ധയിൽ കൊണ്ടുവന്ന വ്യക്തിത്വമായിരുന്നു ഇ.കെ. ഗോവിന്ദൻ നമ്പ്യാരുടേതെന്ന് കെപിസിസി മെമ്പർ എം.പി. ഉണ്ണികൃഷ്ണൻ അനുസ്മരിച്ചു.

 മാധ്യമ പ്രവർത്തനം വെറും തൊഴിൽമേഖലയല്ല, സാമൂഹിക ഉത്തരവാദിത്വം കൂടിയാണെന്ന ബോധ്യത്തോടെ പ്രവർത്തിച്ച അദ്ദേഹം മാധ്യമരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിച്ചു ബ്ലോക്ക് കോൺഗ്രസ് ട്രഷ്റർ ഇ. വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

 ബ്ലോക്ക് പ്രസിഡൻ്റ് പി കെ സരസ്വതി ,ഡിസിസി സെക്രട്ടറി എ.ഡി സാബൂസ്,കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജൻ, ബ്ലോക്ക് മെമ്പർ ബിന്ദു വിനോയ്, ഐ.വി. കുഞ്ഞിരാമൻ,കെ. എം രവിന്ദ്രൻ , വി.വി. ജാനകി , സി.എം.ആൻ്റണി മൈക്കിൾ, കെ. ബിന, വി പി കുബേരൻ നമ്പൂതിരി, പി.വി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
Uploaded Image

തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭ കൃഷിഭവൻ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരസഭ കൃഷിഭവൻന്റെ നേതൃത്വത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. കൂവോട് കൃഷിഭവനിൽ നടന്ന ചടങ്ങ് തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി രാഘവൻ ,പി കെ ഷീബ, ഫൈസൽ ചെറുകുന്നോൻ, 

എം പി സജീറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കൃഷി ഓഫീസർ കുമാരി ശ്രീഷ്മ സ്വാഗതവും അസിസ്റ്റൻറ് കൃഷി ഓഫീസർ എം പി പത്മനാഭൻ നന്ദിയും പറഞ്ഞു.

ഞാറ്റുവേല ചന്തയിൽ കൃഷിഭവൻ പരിധിയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന വിത്തുകൾ, പച്ചക്കറി തൈകൾ, ഫലവൃക്ഷത്തൈകൾ, അലങ്കാര ചെടികൾ, തെങ്ങിൻതൈകൾ, കവുങ്ങിത്തൈകൾ, ബക്കളം അഗ്രോ സർവീസ് സെൻററിൽ നിന്നുള്ള ഹൈബ്രിഡ് പച്ചക്കറി തൈകൾ, ഫലവൃക്ഷത്തൈകൾ തുടങ്ങിയവ വിൽപ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്.
Uploaded Image

കെ.ജി.ബി ഡിപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കോഴിക്കോട്

Uploaded Image
കെ.ജി.ബി ഡിപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം കോഴിക്കോട്

കോഴിക്കോട്: കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയന്റെ 10-ാമത് വാർഷിക സംസ്ഥാന സമ്മേളനം ജൂലൈ 5 ഞായറാഴ്ച കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി. ജനാർദ്ദനൻ നീലേശ്വരം പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിലും പ്രതിനിധി സമ്മേളനത്തിലും മുൻ ഇ.പി.എഫ് കമ്മീഷണർ സി. മുരളീധരൻ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് 40 വർഷത്തെ സേവനം പൂർത്തിയാക്കിയവർക്കുള്ള പുരസ്കാര സമർപ്പണവും, പുതിയ വെൽഫെയർ ഫണ്ട് സഹായ വിതരണവും, വാർഷിക ജനറൽ ബോഡിയും, പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടക്കും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കളും യൂണിയന്റെ സ്ഥാപക നേതാക്കളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറ്റമ്പതോളം പ്രതിനിധികൾ സംബന്ധിക്കുമെന്ന് ചെയർമാൻ വി. ജനാർദ്ദനൻ നീലേശ്വരം, കൺവീനർ മുരളീധരൻ കോഴിക്കോട് എന്നിവർ അറിയിച്ചു.

Wednesday, April 29, 2026

നെല്ലിപ്പറമ്പിലെ എൻ.കെ വാസു  അന്തരിച്ചു, സംസ്‌കാരം നാളെ 

നെല്ലിപ്പറമ്പിലെ എൻ.കെ വാസു  അന്തരിച്ചു


തളിപ്പറമ്പ് : നെല്ലിപ്പറമ്പിലെ എൻ.കെ വാസു (68) അന്തരിച്ചു.
കുറ്റ്യേരി വില്ലേജ് ഓഫീസ് റിട്ട: ജീവനക്കാരനായിരുന്നു.

സി.പി.എം നെല്ലിപ്പറമ്പ്
ബ്രാഞ്ച് മെമ്പറാണ്.
ഇ.എം.എസ് ഗ്രന്ഥാലത്തിൻ്റെ മുൻ പ്രസിഡൻ്റായിരുന്നു.

പരേതരായ എൻ.സി കുഞ്ഞികണ്ണൻ്റെയും പഞ്ചാലിയുടെയും മകനാണ്. ഭാര്യ : എ. ശ്യാമള (നിടിയേങ്ങ).
മക്കൾ : എ. ഷനോജ്,
എ. ഷാനിമ.മരുമകൻ : സുകേഷ് (നിടിയേങ്ങ).


സഹോദരങ്ങൾ:
എൻ.കെ കൃഷ്ണൻ (ചെങ്ങൽ, റിട്ട: കെ എസ് ആർ ടി സി),എൻ കെ ശ്യാമള (മാങ്ങാട് ,
സി പി എം നെല്ലിപ്പറമ്പ് ബ്രാഞ്ച് ,റിട്ട: കുറ്റ്യേരി ബേങ്ക്),എൻ കെ അനിൽകുമാർ
(സെയിൽസ് ടാക്സ് ഓഫീസർ തലശ്ശേരി).

സംസ്‌കാരം വ്യാഴാഴ്ച്ച (നാളെ) രാവിലെ 9 :30 ന് നെല്ലിപ്പറമ്പ് പഞ്ചായത്ത് ശ്മശാനത്തിൽ.
പൊതുദർശനം
വ്യാഴാഴ്ച്ച രാവിലെ 7:30 മുതൽ 8:30 വരെ
നെല്ലിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക മന്ദിരത്തിൽ.
Uploaded Image

Sunday, February 22, 2026

ചവനപ്പുഴ ഒറ്റപ്പാല നഗറിലെ തറമ്മൽ നാരായണൻ അന്തരിച്ചു

ചവനപ്പുഴ ഒറ്റപ്പാല നഗറിലെ തറമ്മൽ നാരായണൻ അന്തരിച്ചു

തളിപ്പറമ്പ് : ചവനപ്പുഴ ഒറ്റപ്പാല നഗറിലെ തറമ്മൽ നാരായണൻ (74) റിട്ട. സി.ആർ.പി.എഫ് അന്തരിച്ചു. ഭാര്യ: സാവിത്രി (മഹിളാ പ്രധാൻ ഏജന്റ്). മക്കൾ: ലീന (കേരള ബാങ്ക് ആലക്കോട്), ലിനീഷ് (മർച്ചന്റ് നേവി). മരുമക്കൾ:  ഹരിദാസൻ (ഏരുവേശ്ശി), ലിജി (പൂമംഗലം). സഹോദരങ്ങൾ: കരുണാകരൻ, പരേതരായ കുഞ്ഞിരാമൻ, കണ്ണൻ, കുഞ്ഞമ്പു, ഗോവിന്ദൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 12മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തിൽ.


Thursday, February 5, 2026

കരുതലിൻ്റെ കൈമാറ്റ വേദിയായി കേശ ദാന ക്യാംപ്

കരുതലിൻ്റെ കൈമാറ്റ വേദിയായി കേശ ദാന ക്യാംപ്

തളിപ്പറമ്പ്: ബ്ലഡ്‌ ഡോണേഴ്സ് യൂത്ത് കൂട്ടായ്മയും തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റും സംയുക്തമായി കേശ ദാന ക്യാംപ് സംഘടിപ്പിച്ചു. 

ലോക കാൻസർ ദിനത്തിൽ നടത്തിയ ക്യാംപ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ മഹ്‌റൂഫ് ആനിയത്ത് അധ്യക്ഷനായി.

മുഖ്യാതിഥിയായി പങ്കെടുത്ത ബ്ലഡ്‌ ഡോണേഴ്സ് യൂത്ത് കൂട്ടായ്മ സംസ്ഥാന പ്രസിഡൻ്റ് കെ. സിനി ജോസഫ് പദ്ധതി വിശദീകരിച്ചു.

ഗൈഡ് ക്യാപ്റ്റൻ എൻ. ജോഷിന, സ്റ്റാഫ്‌ സെക്രട്ടറി എ.പി.വി മുംതാസ്, എ.വി സുഹറ, ഗൈഡ് ക്യാപ്റ്റൻ കെ.  ഫായിസ സംസാരിച്ചു.

മുപ്പത്തിയൊന്ന് വിദ്യാർഥികളും രണ്ട് രക്ഷിതാക്കളും കേശദാനം നിർവ്വഹിച്ചു.

Sunday, February 1, 2026

135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ

135 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശി തളിപ്പറമ്പിൽ അറസ്റ്റിൽ

തളിപ്പറമ്പ്: മാഹിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന വിദേശമദ്യവുമായി ഒഡീഷ സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ അനധി റായിയെ (23) ആണ് 135 കുപ്പി മാഹി മദ്യവുമായി തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

 പൂവം പെരുമ്പാറ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.

മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം എത്തിച്ച്, ഇരട്ടി വിലയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു ഇയാളുടെ രീതി. 

വിവിധ നിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കച്ചവടം നടത്തിവന്നിരുന്നത്.
തളിപ്പറമ്പ് എക്സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

സംഘത്തിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.വി നികേഷ്, ഫെമിൻ, ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു.  തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശീയപാത പ്രവൃത്തി കാരണം ദുരിതത്തിലായ നോർത്ത് കുപ്പത്ത് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ദേശീയപാത പ്രവൃത്തി കാരണം ദുരിതത്തിലായ നോർത്ത് കുപ്പത്ത് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

​തളിപ്പറമ്പ്: ദേശീയപാത വികസന പ്രവൃത്തിയെത്തുടർന്ന് നോർത്ത് കുപ്പം മേഖലയിലുണ്ടായ രൂക്ഷമായ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി 'കുപ്പം ദേശീയപാത ആക്ഷൻ കമ്മിറ്റി' രൂപീകരിച്ചു. സി.എച്ച് നഗറിൽ നടന്ന ബഹുജന കൺവെൻഷനിലാണ് വീണ്ടും സമരപരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനമായത്.ബഹുജന കൺവെൻഷൻ പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.
​ദേശീയപാത വികസന പ്രവർത്തനത്തിന്റെ ഭാഗമായി നോർത്ത് കുപ്പം,കപ്പണത്തട്ട് മേഖലകളിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.അധികൃതർ വാഗ്ദാനം നൽകിയ ഡ്രെയിനേജ് സംവിധാനം ഉടൻ നടപ്പിലാക്കുക, വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി നോർത്ത് കുപ്പത്തെയും കപ്പണത്തട്ടിലെയും നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കമ്മിറ്റി പ്രധാനമായും ഉന്നയിക്കുന്നത്. ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനമില്ലാത്തത് മഴക്കാലത്ത് വലിയ വെള്ളപ്പൊക്കത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
​
​കൺവെൻഷനിൽ വെച്ച് ആക്ഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
​ചെയർമാൻ: കെ.എം ഫാറൂഖ് (മെമ്പർ,കുപ്പം വാർഡ്)
​കൺവീനർ: ടി.പി ഷഫീഖ്
​അംഗങ്ങളായി കെ.വി. അബ്ദുള്ള ഹാജി, ടി.പി ഇബ്രാഹിം, വി.വി അലി, ഒ.പി അബ്ദുൽ ഖാദർ, കെ അബ്ദുൽ ഖാദർ, എം.വി മുഹമ്മദലി, ടി.പി സിയാദ്, കെ.കെ അബ്ദുൽ സമദ്,എം.വി റാഷിദ്,ആരിഫ എം, ഇർഫാന എം ടി പി, ബുഷറ ബി,തുടങ്ങിയവരെ തിരഞ്ഞെടുത്തു.മുസ്‌ലിം ലീഗ് നേതാക്കളായ ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അബൂബക്കർ വായാട്,പി വി അബ്ദുൽ ഷുക്കൂർ,കെ കെ മുഹമ്മദ്കുഞ്ഞി,പി സി എം അഷ്‌റഫ്‌ സംസാരിച്ചു.കെ വി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.
​അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.

Tuesday, January 20, 2026

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തളിപ്പറമ്പ്: തൃച്ചംബരം ഈസ്റ്റ് ശ്രീ ഗുരുമഠം ദേവസ്ഥാനത്തെ ഈ വർഷത്തെ ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. 31-ന് ശനിയാഴ്ച പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ഭഗവാന്റെ നിവേദ്യമായ വാഴക്കുല കൊത്തൽ നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. ഏഴരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി, ഡോ. ധനഞ്ജയ ഭട്ട് മധൂർ എന്നിവരെ ആദരിക്കും.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം ഏഴുമണി മുതൽ വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലകുളങ്ങര ക്ഷേത്രത്തിൽ കലശം കുളിയും വൈകുന്നേരം 5.30 ന് ദീപം തെളിയിക്കലും തുടർന്ന് വൈകുണ്ഠ നിർമ്മാണവും നടക്കും. രാത്രി എട്ടുമണിക്ക് ഭക്തിഗാനാലാപനവും 11 മണിക്ക് ഗുരുമഠം ഗുരുസ്ഥാനി എ. ഹരിദാസന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങായ ലക്ഷ്മി നാരായണ പൂജയും നടക്കും.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് പുലർച്ചെ മറുപൂജയും തുടർന്ന് ഭാഗവത പാരായണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് സമാപനമാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബസ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കണം: മുസ്ലിം യൂത്ത് ലീഗ്

ബസ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കണം: മുസ്ലിം യൂത്ത് ലീഗ്

തളിപ്പറമ്പ്: നഗരത്തിൽ വർദ്ധിച്ചുവരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ മത്സരയോട്ടവും ഗുണ്ടായിസവും അവസാനിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ ബസ് അപകടത്തിന്റെയും ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിന്റെയും പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് നേതൃത്വം ജോയിന്റ് ആർ.ടി.ഒ ഷാനവാസ് കരീമിന് നിവേദനം നൽകിയത്.

ബസ് ജീവനക്കാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരവധി അപകടങ്ങളാണ് നിരന്തരമുണ്ടാകുന്നത്. മത്സരയോട്ടത്തെ തുടർന്നുണ്ടാകുന്ന തർക്കങ്ങളും കയ്യാങ്കളിയും തളിപ്പറമ്പിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്നു.

വിദ്യാർത്ഥികളോടുള്ള ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന സമയം വരെ വിദ്യാർത്ഥികളെ പുറത്തുനിർത്തുകയും, വണ്ടി എടുത്ത ശേഷം അപകടകരമായ രീതിയിൽ ഓടിക്കയറാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ. മുഹമ്മദ് അഷ്‌റഫ്, ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ, ഭാരവാഹികളായ സി.കെ. മദനി, കെ.എസ്. റഫീഖ്, സി.പി. നൗഫൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Monday, January 19, 2026

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തൃച്ചംബരം ശ്രീ ഗുരുമഠം ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ

തളിപ്പറമ്പ്: തൃച്ചംബരം ഈസ്റ്റ് ശ്രീ ഗുരുമഠം ദേവസ്ഥാനത്തെ ഈ വർഷത്തെ ലക്ഷ്മി നാരായണ പൂജ മഹോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കും. 31-ന് ശനിയാഴ്ച പുലർച്ചെ നാലിന് മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ഭഗവാന്റെ നിവേദ്യമായ വാഴക്കുല കൊത്തൽ നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് പാലകുളങ്ങര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. ഏഴരയ്ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി, ഡോ. ധനഞ്ജയ ഭട്ട് മധൂർ എന്നിവരെ ആദരിക്കും.

ഫെബ്രുവരി ഒന്നിന് വൈകുന്നേരം ഏഴുമണി മുതൽ വിവിധ കലാപരിപാടികളും നൃത്ത നൃത്യങ്ങളും അരങ്ങേറും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. രണ്ടിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാലകുളങ്ങര ക്ഷേത്രത്തിൽ കലശം കുളിയും വൈകുന്നേരം 5.30 ന് ദീപം തെളിയിക്കലും തുടർന്ന് വൈകുണ്ഠ നിർമ്മാണവും നടക്കും. രാത്രി എട്ടുമണിക്ക് ഭക്തിഗാനാലാപനവും 11 മണിക്ക് ഗുരുമഠം ഗുരുസ്ഥാനി എ. ഹരിദാസന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രധാന ചടങ്ങായ ലക്ഷ്മി നാരായണ പൂജയും നടക്കും.

സമാപന ദിവസമായ ഫെബ്രുവരി മൂന്നിന് പുലർച്ചെ മറുപൂജയും തുടർന്ന് ഭാഗവത പാരായണവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 12.30-ന് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ മഹോത്സവത്തിന് സമാപനമാകും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Wednesday, January 14, 2026

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു



തളിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് മീറ്റും "എസ്.ഐ.ആർ നിലവിൽ: ആശങ്കയും പരിഹാരവും" എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി പി.സി. നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു. ഷഫീഖ് മാസ്റ്റർ വിഷയവതരണം നടത്തി.

ചടങ്ങിൽ ഒലിയൻ ജാഫർ, എൻ.എ. സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി കുപ്പം, കെ.എസ്. ഉമ്മർ, കെ.എസ്. റഫീഖ്, എ.പി. നാസർ, ഫിയാസ് അള്ളാംകുളം, സഫീർ കണ്ണങ്കീൽ, സി.കെ. മദനി, സി.പി. നൗഫൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എ. ഇർഫാൻ സ്വാഗതവും ട്രഷറർ കെ.എൻ. അൻഷാദ് നന്ദിയും പറഞ്ഞു.

ശബരിമല കൊള്ളയ്‌ക്കെതിരെ ബി.ജെ.പി തളിപ്പറമ്പിൽ അയ്യപ്പജ്യോതി തെളിച്ചു

ശബരിമല കൊള്ളയ്‌ക്കെതിരെ ബി.ജെ.പി തളിപ്പറമ്പിൽ അയ്യപ്പജ്യോതി തെളിച്ചു

തളിപ്പറമ്പ്: സിപിഎം - കോൺഗ്രസ് കക്ഷികൾ ശബരിമലയെ കൊള്ളയടിക്കുന്നു എന്ന ആരോപണമുന്നയിച്ച് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

 'അയ്യപ്പജ്യോതി' എന്ന പേരിൽ ദേശീയപാതയിൽ പൂക്കോത്ത് നടയിലാണ് പ്രതിഷേധം നടന്നത്.

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി എ.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

ശബരിമലയുടെ ആചാരങ്ങളും സമ്പത്തും തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

നേതാക്കളായ എ. അശോക് കുമാർ, പി. ഗംഗാധരൻ, മനോജ്, ഉണ്ണികൃഷ്ണൻ പണ്ടാരി, പി.വി സുരേഷ്, പ്രദീപ് മൊടത്തറ തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

കരിമ്പം ശ്രീ കുണ്ടത്തിൽ കാവിൽ പ്രതിഷ്ഠാദിന ഇടകളിയാട്ടം 16 മുതൽ

കരിമ്പം ശ്രീ കുണ്ടത്തിൽ കാവിൽ പ്രതിഷ്ഠാദിന ഇടകളിയാട്ടം 16 മുതൽ

തളിപ്പറമ്പ്: കരിമ്പം ശ്രീ കുണ്ടത്തിൻ കാവ് പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന ഇടകളിയാട്ടം ജനുവരി 16, 17 (മകരം 2, 3) തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ പ്രസാദ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാദിന പൂജകൾ നടക്കുന്നത്.

ആഘോഷങ്ങളുടെ ആദ്യദിനമായ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പ്രതിഷ്ഠാദിന പൂജകൾ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് 'കാവിൽ കയറൽ' ചടങ്ങിന് ശേഷം വൈകുന്നേരത്തോടെ തെയ്യങ്ങളുടെ തോറ്റങ്ങൾ ആരംഭിക്കും. 

പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റം, മേലേരികൂട്ടൽ, വീരഭദ്രദൈവത്തിന്റെ തോറ്റം, അന്തിത്തോറ്റം, കൂടിയാട്ടം എന്നിവയ്ക്ക് ശേഷം രാത്രിയിൽ വീരഭദ്രദൈവത്തിന്റെയും വീരകാളിയുടെയും പുറപ്പാട് നടക്കും. ചടങ്ങുകളുടെ ഭാഗമായി ഭക്തർക്കായി കായക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.

രണ്ടാം ദിനമായ ശനിയാഴ്ച പുലർച്ചെ മേലേരി കൈയ്യേൽക്കൽ, പുതിയ ഭഗവതിയുടെ പുണ്യദർശനം, തുടർന്ന് ഭദ്രകാളിയുടെ പുറപ്പാടോടു കൂടി ഈ വർഷത്തെ ഇടകളിയാട്ടം സമാപിക്കും.

ക്ഷേത്ര നടയിൽ നടത്തിയ താമ്പൂല പ്രശ്നവിധി പ്രകാരം ജനുവരി 15  വൈകുന്നേരം 6 മണിക്ക് ശേഷം സർപ്പബലിയും അനുബന്ധ ചടങ്ങുകളും നടക്കും. സർപ്പബലി നേർച്ച കഴിപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Saturday, November 29, 2025

ആറുവയസുകാരനെ പീഡിപ്പിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

ആറുവയസുകാരനെ പീഡിപ്പിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ

തളിപ്പറമ്പ് : ആറ് വയസ്സുകാരനെ പീഡിപ്പിച്ച പശ്ചിമബംഗാൾ റാംപൂർഘട്ട് ബുദ്ധിഗ്രാം സ്വദേശി ഫിർദൗസ് ഷേഖ് (27) അറസ്റ്റിൽ. 

തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം.

തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കുട്ടി പഠിക്കുന്ന സ്കൂളിൻ്റെ ശുചി മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.