വിജയോത്സവവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു
തളിപ്പറമ്പ:
പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ എസ് എസ് എൽ സി , പ്ലസ് ടു, വിവിധ സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുവാൻ വിജയോത്സവം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ടി ഷബ്ന ഉദ്ഘാടനം ചെയ്തു.
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി കെ ദിവാകരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ
എം വി ഷിമ മുഖ്യാതിഥിയായി.
തളിയൻമാർ വീട്ടിൽ ജാനകിയമ്മ മെമ്മോറിയൽ ട്രസ്റ്റും മറ്റുള്ളവരും ഏർപ്പെടുത്തിയ ഒരു ലക്ഷത്തിലധികം രൂപയുടെ സ്കോളർഷിപ്പും മറ്റ് എൻഡോവുമെൻ്റുകളും വിതരണം ചെയ്തു.
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ
പി ശ്രീമതി,
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ
മാരായ
കെ ദാമോദരൻ,
പി പി സുരേശൻ,
ഗ്രാമ
പഞ്ചായത്ത് മെമ്പർ
വി വി ദിനേശൻ,
പി ടി എ പ്രസിഡണ്ട്
എം അജയൻ, പ്രിൻസിപ്പാൽ കെ ഉഷ,
ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ്,
പി കെ രാജേദ്രൻ ,
കെ വി ഷംന,
യു വി വേണു,
ടി ഓമോദരൻ,
കെ സവിത, നജു മൂസ സാദിക്ക്,
ടി വി പ്രേമൻ, കെ ബിനു,
ഇ ടി റീന എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.