വില്ലേജ് ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
സംസ്ഥാനത്ത് നിരവധി വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുന്നു. വില്ലേജ് ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.
തളിപ്പറമ്പ്: കേരളത്തിലെ എല്ലാ ജില്ലകളിലും റവന്യു ഭരണം സ്തംഭനത്തിലേക്ക്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഉദ്യോഗസ്ഥരെ തസ്തിക നോക്കാതെ ഹെഡ് ക്ലാര്‍ക്കായും, റവന്യു ഇന്‍സ്‌പെക്ടറായും, വില്ലേജ് ഓഫീസര്‍മാരായും നിയമിക്കുക വഴി സംസ്ഥാനത്ത് റവന്യു ഭരണത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള ഘടകമായ വില്ലേജ് ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചലമായിരിക്കയാണ്.
പത്താം ശമ്പള പരിഷ്‌ക്കരണ റിപ്പോര്‍ട്ടില്‍ റവന്യു വകുപ്പില്‍ യുഡി ക്ലര്‍ക്കിന് മുകളിലായി ഹെഡ്ക്ലര്‍ക്ക്-റവന്യു ഇന്‍സ്‌പെക്ടര്‍ തസ്തിക സൃഷ്ടിക്കുകയും ഈ തസ്തികകളുടെ പ്രമോഷന്‍ തസ്തികയായി വില്ലേജ് ഓഫീസര്‍ തസ്തിക നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരി 17 ന് സംസ്ഥാനത്താകെയുള്ള മുന്നൂറോളം എച്ച്‌സി-ആര്‍ഐ തസ്തികകളിലേക്ക് യുഡി ക്ലര്‍ക്കുമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇങ്ങനെ ഉത്തരവ് ലഭിച്ചവര്‍ കഴിഞ്ഞ 5 മാസങ്ങളായി സ്വന്തം ജില്ലവിട്ട് മറ്റ് ജില്ലകളില്‍ സേവനമനുഷ്ഠിച്ചു വരികയാണ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ സീനിയര്‍ എച്ച് ഐ-ആര്‍ ഐ മാര്‍ക്ക് വില്ലേജ് ഓഫീസര്‍മാരായി പ്രമേഷന്‍ നല്‍കാതിരിക്കുകയും, വില്ലേജ് ഓഫീസര്‍മാരെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നിരവധി വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇത് പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭിക്കുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചിരിക്കയാണ്.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവനുസരിച്ച് എച്ച്.സി-ആര്‍.ഐമാരുടെ പ്രമോഷന്‍ തസ്തികയാണ് വില്ലേജ് ഓഫിസര്‍ എന്നിരിക്കെ ഇവരെ വില്ലേജ് ഓഫിസര്‍മാരായി ഉയര്‍ത്തി ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടുമില്ല. എന്നാല്‍ എച്ച്.സി-ആര്‍.ഐമാരെ വില്ലേജ് ഓഫിസര്‍മാരായി നിയമിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചതായാണ് അറിയുന്നത്. ഇത് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇഷ്ടമുള്ള ആള്‍ക്കാരെ ഇഷ്ടമുള്ള തസ്തികയില്‍ നിയമിക്കാന്‍ അവസരമൊരുങ്ങുമെന്ന ആരോപണവും ഉയരുന്നുണ്ട്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.