തെരഞ്ഞെടുപ്പ് ഡ്യൂട്ടി വഹിക്കേണ്ടി വന്ന ജില്ലയിലെ സ്വകാര്യ വാഹന ഉടമകള്‍ക്ക് വണ്ടി വാടക ലഭിച്ചില്ല.
പണിക്കൂലി പോലും കിട്ടാതെ വാഹന ഉടമകള്‍
സുപ്രഭാതം വാര്‍ത്ത
തളിപ്പറമ്പ് : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് രണ്ട് മാസം പിന്നിട്ടിട്ടും നിര്‍ബന്ധിത തെരഞ്ഞെടുപ്പ് ഡ്യൂട്ടി വഹിക്കേണ്ടി വന്ന ജില്ലയിലെ സ്വകാര്യ വാഹന ഉടമകള്‍ക്ക് വണ്ടി വാടകയില്‍ ചില്ലിക്കാശുപോലും ലഭിച്ചില്ലെന്ന് ആക്ഷേപം. ജില്ലയില്‍ കണ്ണൂര്‍, തളിപ്പറമ്പ്. ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 11 നിയമസഭാ നിയോജകത മണ്ഡലങ്ങളുമായി ബന്ധപ്പെട്ട സെക്ടര്‍ ഡ്യൂട്ടി, മാതൃകാ പെരുമാറ്റ ചട്ടപരിശോധന, ആന്റി ഡിഫേഴ്‌സ്‌മെന്റ് ഡ്യൂട്ടി, പോളിങ്ങ് സാധനങ്ങളുടെ വിതരണ-സ്വീകരണ ഡ്യൂട്ടി, പോളിങ്ങ് ഉദ്യോഗസ്ഥരുടെ യാത്ര തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് ജില്ലയില്‍ 350 സ്വകാര്യ-ടൂറിസ്റ്റ് ബസ്സുകളും അറുന്നൂറോളം സ്വകാര്യ ജീപ്പുകളുമാണ് മോട്ടോര്‍ വാഹന വകുപ്പ് മുഖേന പിടിച്ചെടുത്തിരുന്നത് ഇവയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് രണ്ട് ദിവസത്തേക്ക് വാടകയും മറ്റ് അനാമത്ത് ചെലവുകളും ഉള്‍പ്പെടെ 10,500 രൂപ ലഭിക്കേണ്ടതുണ്ട്. ജീപ്പിനും മറ്റ് വാഹനങ്ങള്‍ക്കും ഓടിയ ദൂരത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നിശ്ചയിച്ച കിലോമീറ്ററിന് 15 രൂപ നിരക്കിലാണ് തുക ലഭിക്കുക. തങ്ങള്‍ ആഗ്രഹിക്കാത്ത നിര്‍ബന്ധിത ഡ്യൂട്ടിക്ക് നാളുകള്‍ കഴിഞ്ഞിട്ടും ന്യായമായ പ്രതിഫലം കിട്ടിയില്ലെന്നാണ് ഇവരുടെ പരാതി. അതേ അവസരത്തില്‍ പോലീസ് അധികൃതര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് വാടക തുക ഇതിനകം ലഭിച്ചു കഴിഞ്ഞു. കളക്ട്രേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നാണ് വാഹനഉടമകള്‍ പരാതിപ്പെടുന്നത്. ഇതോടൊപ്പം വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ജില്ലയിലെ വിവിധ സ്വകാര്യ പെട്രോള്‍ പമ്പ് ഉടമകള്‍ക്കും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്. വാടക ലഭിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വാഹന ഉടമകള്‍.
ബൈജു ബികെ
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.