ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, August 4, 2016

കുപ്പം-കുറ്റിക്കോല്‍ ബൈപാസ് സര്‍വേ നാടുകാര്‍ തടഞ്ഞു.

തളിപ്പറമ്പ് :  നിര്‍ദ്ദിഷ്ട കുപ്പം - കുറ്റിക്കോല്‍ ബൈപ്പാസിനായി സ്ഥലം അളക്കുവാനെത്തിയ കണ്‍സല്‍ട്ടന്‍സി ജീവനക്കാരനെ നാട്ടുകാര്‍ തടഞ്ഞു. കീഴാറ്റൂര്‍ കൂവോട് പ്രദേശത്തെ നെല്‍വയലുകള്‍ ഇല്ലാതാക്കിക്കൊണ്ടാണ് റോഡ് കടന്നുപോകുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെ ദേശീയപാത അതോറിറ്റി അംഗീകരിച്ച പ്ലാന്‍ പ്രകാരം പൂക്കോത്ത് തെരുവിന് സമീപത്തു കൂടിയാണ് ബൈപ്പാസ് റോഡ് കടന്നു പോകുന്നത്. ജനവാസ കേന്ദ്രത്തിലൂടെ റോഡ് കടന്നു പോകുമ്പോള്‍ നിരവധി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടുമെന്ന പരാതിയെ തുടര്‍ന്ന് അലൈന്‍മെന്റ് മാറ്റുകയായിരുന്നു. ഇതനുസരിച്ച് കീഴാറ്റൂര്‍ കൂവോട് വയലുകളിലൂടെ കുറ്റിക്കോലില്‍ എത്തുന്ന വിധമാണ് പുതിയ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 60 മീറ്റര്‍ വീതിയില്‍ മൊത്തം 68 ഏക്കര്‍ വയലാണ് ഏറ്റെടുക്കേണ്ടി വരിക.

സുപ്രഭാതം വാര്‍ത്ത 


വര്‍ഷത്തില്‍ രണ്ടുവിള നെല്‍കൃഷി നടത്തുന്ന വയലാണിതെന്നും ഇവിടെ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മ്മിക്കുന്നതോടെ കീഴാറ്റൂരിലെ കാര്‍ഷിക മേഖല തകരുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ബംഗളൂരു ആസ്ഥാനമായ എയ്‌കോം കമ്പനിയാണ് സര്‍വ്വേ നടത്തി രൂപരേഖ തയ്യാറാക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നാട്ടുകാര്‍ തടഞ്ഞതോടെ സര്‍വ്വേ നടത്താതെ കഴിഞ്ഞ ദിവസം മടങ്ങിപ്പോയ ഉദ്യോഗസ്ഥര്‍ നാഷണല്‍ ഹൈവേ ലെയ്‌നിംഗ് ഓഫിസറായ കെ.വി.അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഇന്നലെ കീഴാറ്റൂരിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വയല്‍ നികത്തിയുള്ള വികസനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകായണ് നാട്ടുകാര്‍. പ്രശ്‌നം ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് എം.എല്‍.എ ജയിംസ് മാത്യു ആവശ്യപ്പെട്ടതനുസരിച്ചാണ് നാട്ടുകാരുമായി ചര്‍ച്ചയ്ക്കു വന്നതെന്നും, റിപ്പോര്‍ട്ട് കലക്ടര്‍ക്കും, ദേശീയപാത അതോറിറ്റിക്കും നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 



ബൈജു ബികെ 


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.