ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, August 2, 2016

തൊഗാഡിയുടെ ശബ്ദമാണ് ബാലകൃഷ്ണപിള്ളക്കെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി

തളിപ്പറമ്പ: വി.എച്ച്.പി നേതാവ് തൊഗാഡിയയുടെ ശബ്ദമാണ് ബാലകൃഷ്ണ പിള്ളയുടെതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി. തൊഗാഡിയ ഫാസിസ്റ്റുകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കാറുള്ളത്. അതിന് സമാനരീതിയിലാണ് ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശമെന്ന് മൗലവി പറഞ്ഞു. തളിപ്പറമ്പില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ദളിത് ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. 

വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി
            രാജ്യത്ത് ദളിത് പിന്നോക്ക വിഭാഗങ്ങള്‍ ഇത്രയേറെ അക്രമിക്കപ്പെട്ട കാലം മുമ്പ് ഉണ്ടായിട്ടില്ല. ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം പോലും നല്‍കരുതെന്ന് ശാഠ്യം പിടിക്കുകയാണ് ചിലര്‍. എന്നാല്‍ ഇത്തരക്കാരുടെ അക്രമങ്ങള്‍ക്കും നിലപാടുകള്‍ക്കും മൗനാനുവാദം നല്‍കുന്ന സമീപനമാണ് കേന്ദ്ര ഭരണാധികാരികള്‍ സ്വീകരിക്കുന്നത്. ഇവരുടെ ഈ മൗനം വലിയ അപകടത്തിലേക്കാണ് ഭാരതമെന്ന മതേതരത്വ രാഷ്ട്രത്തെ നയിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.      
സുപ്രഭാതം വാര്‍ത്ത 
                          മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ റഷീദ് വെങ്ങളം, മക്തബ് പത്രാധിപര്‍ കെ.സുനില്‍ കുമാര്‍എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, കെ.മുസ്ഥഫ ഹാജി, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.കെ.എം.ബഷീര്‍, സമദ് കടമ്പേരി, പി.സി.നസീര്‍, പി.എ.വി.അബൂബക്കര്‍, പി.പി.ഉമ്മര്‍, കെ.എം മുഹമ്മദ് കുഞ്ഞി, കെ.വി.ടി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. സി. മുഹമ്മദ് സിറാജ്, കെ.വി.സിറാജ്, പി.പി. ഇസ്മായില്‍, കെ.വി.താജുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു. എം.കെ.പി.ഷമീര്‍ സ്വാഗതവും ഓലിയന്‍ജാഫര്‍ 
നന്ദിയും പറഞ്ഞു.


ബൈജു ബികെ

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.