പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂള്‍ അടച്ചു പൂട്ടില്ല.ഇവിടെ അധ്യാപകരെ നിയമിക്കുന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു.
സുപ്രഭാതം ന്യൂസ് പ്രഭാവം..
തളിപ്പറമ്പ് : പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂള്‍ അടച്ചു പൂട്ടില്ല.ഇവിടെ അധ്യാപകരെ നിയമിക്കുന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു.ഓണപ്പരീക്ഷ അടുക്കാറായിട്ടും സ്‌കൂളില്‍ മുഖ്യാധ്യാപകന്‍ മാത്രമുള്ള,ഒരു പാഠം പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ലാത്ത,രക്ഷിതാക്കള്‍ കൈവിടാനോരുങ്ങുന്ന പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂളിനെകുറിച്ച് സപ്രഭാതം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തളിപ്പറമ്പ് എം എല്‍ എ ജയിംസ് മാത്യു മാധ്യമ വാര്‍ത്തകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ അടിയന്തിര നടപടി ഉണ്ടായത്. പിടിഎ യും,പഞ്ചായത്ത് അധികൃതരും മുന്‍കൈയെടുത്ത് രണ്ട് താല്‍ക്കാലിക അധ്യാപകമരെ നിയോഗിക്കുവാന്‍ നിര്‍ദേശം നല്‍കിയതായി എം എല്‍ എ പറഞ്ഞു.ഇവര്‍ക്കുള്ള വേദനം സര്‍ക്കാര്‍ നല്‍കും.അടുത്ത മാസം പി എസ സി ലിസ്റ്റ് പുറപ്പെടുവിക്കുന്നതോടെ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്തും.പിടിഎ മുന്‍കൈയെടുത്ത് രണ്ട് താല്‍ക്കാലിക അധ്യാപികമാരെ നേരത്തെ നിയോഗിച്ചിരുന്നു.
മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെയുള്ളത് നാലു ക്ലാസുകളിലുമായി ആകെ 36 കുട്ടികളാണ് പഠിക്കുന്നത്. എംഎല്‍എ യുടെ ഫണ്ടില്‍ നിന്നുള്ള സഹായം ഉപയോഗിച്ച് സ്‌ക്കൂളിന് സ്വന്തമായി വാഹന സൗകര്യവും ഉണ്ട്.പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂളിന്റെ വികസനത്തിനായി എല്ലാ സഹായവും ചെയ്യുമെന്ന് ജയിംസ് മാത്യു എംഎല്‍എ പറഞ്ഞു.
ബൈജു ബികെ
സുപ്രഭാതം ന്യൂസ് പ്രഭാവം..
![]() |
സുപഭാതം വാര്‍ത്ത 03/08/2016 |

No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.