ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, August 1, 2016

ഓണപരീക്ഷയെത്തിയിട്ടും പുതിയ അധ്യപാകനിയമനം ആയില്ല. പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍
പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂള്‍

തളിപ്പറമ്പ് : ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തതിനാല്‍ പുളിയൂല്‍ ഗവ.എല്‍.പി.സ്‌കൂള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. പഠിത്തം നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളെ മാറ്റിച്ചേര്‍ക്കാനൊരുങ്ങുകയാണ് രക്ഷിതാക്കള്‍.  ഓണപ്പരീക്ഷ അടുക്കാറായിട്ടും സ്‌കൂളില്‍ മുഖ്യാധ്യാപകന്‍ മാത്രമാണുള്ളത്്. നിരവധി തവണ ആവശ്യപെട്ടിട്ടും ഇവിടെ അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് കടുത്ത അനാസ്ഥ കാണിക്കുകയാണെന്ന്  നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ്  ഇവിടെ ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ സ്ഥലംമാറിപ്പോയിരുന്നു. പിന്നീട് ഒരാളും ഇങ്ങോട്ട് വന്നിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു.

                                             മികച്ച ഭൗതിക സാഹചര്യങ്ങളാണ് ഇവിടെയുള്ളത് എങ്കിലും  നാലു ക്ലാസുകളിലുമായി ആകെ 36 കുട്ടികള്‍ മാത്രമേയുള്ളൂ.  എംഎല്‍എ യുടെ ഫണ്ടില്‍ നിന്നുള്ള സഹായം ഉപയോഗിച്ച് സ്‌ക്കൂളിന് സ്വന്തമായി വാഹന സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. എന്നാല്‍ രാവിലെ സ്‌ക്കൂളിലെത്തുന്ന കുട്ടികള്‍ വെറുതെയിരുന്ന്  നേരം കഴിക്കുകയാണ്.ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പലപ്പോഴും നാലാം ക്ലാസിലെ കുട്ടികള്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന സ്ഥിതിയും ഇവിടെയുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. മുഖ്യാധ്യാപകന്‍ മിക്കവാറും ദിവസങ്ങളില്‍ ഓഫീസ് ആവശ്യത്തിന് പുറത്തായതിനാല്‍ സ്‌കൂള്‍ അനാഥമായി കിടക്കുന്നത് തടയാന്‍ പിടിഎ മുന്‍കൈയെടുത്ത് രണ്ട് താല്‍ക്കാലിക അധ്യാപികമാരെ നിയോഗിച്ചിരുന്നു. ഇന്നലെ മുഖ്യാധ്യാപകനും ഒരു താല്‍ക്കാലിക അധ്യാപികയും ലീവായതോടെ സ്‌കൂള്‍ അനാഥാവസ്ഥയിലായി. ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ എത്തിയെങ്കിലും ഒരു പാഠം പോലും തീര്‍ന്നിട്ടില്ലാത്ത നിലയില്‍് സ്‌കൂളില്‍ എന്തു പരീക്ഷയാണ് നടത്തേണ്ടതെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്. സ്‌കൂള്‍ സിപിഎം ശക്തികേന്ദ്രത്തിലായതിനാല്‍ പ്രതിഷേധം പാര്‍ട്ടികേന്ദ്രങ്ങളില്‍ അറിയിച്ചിരുന്നുവെന്നും, പാര്‍ട്ടിവിലക്ക് കാരണം പ്രത്യക്ഷമായുള്ള പ്രതിഷേധം സാധ്യമായില്ലെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു രക്ഷിതാവ് പ്രതികരിച്ചു. വിഷയം  വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജയിംസ് മാത്യു എംഎല്‍എ പ്രതികരിച്ചു. 
അധ്യാപകനില്ലാത്ത ക്ലാസില്‍ കുട്ടികള്‍.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.