Showing posts with label പൊലിസ്. Show all posts
Showing posts with label പൊലിസ്. Show all posts
Sunday, July 16, 2017
കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ എത്തിച്ചു തുടങ്ങി.
തളിപ്പറമ്പ് : പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ കുറുമാത്തൂരിലെ പുതിയ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് നീക്കി തുടങ്ങി. പഴയങ്ങാടി പരിയാരം തളിപ്പറമ്പ് തുടങ്ങിയ സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങളാണ് നീക്കുന്നത്. സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും, നിരവധി ആവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെ പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. റവന്യു മന്ത്രി, കളക്ടര്‍, എസ്പി എംഎല്‍എമാര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് ജന പ്രതിനിധികള്‍ എന്നിവര്‍ മുന്‍കൈയ്യെടുത്തതോടെ, തളിപ്പറമ്പ് തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം കണ്ടെത്തിയ തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് സാഹചര്യം ഒരുങ്ങുകയായിരുന്നു. മൂന്ന് പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി നാന്നൂറിലേറെ വാഹനങ്ങളാണ് കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലെത്തിക്കുക. തികച്ചും സൗജന്യമായാണ് കുപ്പം ഖലാസികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ ക്രെയിനും പൊലിസിന്റെ പക്കലുളള ക്രെയിനും ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കുന്നത്. ചെറിയ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെ സൂക്ഷിക്കും. നീക്കംചെയ്യുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മണല്‍ കടത്ത് പരിശോധന നിലച്ച അവസ്ഥയായിരുന്നു. പുതിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സി.ഐ പി.കെ സുധാകരന്‍ പറഞ്ഞു.
Tuesday, July 11, 2017
കണ്ണൂര്‍ ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ ധനസഹായ വിതരണം തളിപ്പറമ്പില്‍ നടന്നു.
ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ധനസഹായ വിതരണം നിര്‍വ്വഹിച്ചു.
തളിപ്പറമ്പ് : കണ്ണൂര്‍ ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്തു. ജില്ലാ അടിസ്ഥാനത്തില്‍ നടത്തിവന്ന ധനസഹായം വിതരണം ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ നടത്താനുളള തീരുമാനത്തിന്റെ ഭാഗമായി ആദ്യമായി നടത്തുന്ന സഹായ വിതരണ പരിപാടി്‌യാണ് തളിപ്പറമ്പില്‍ നടന്നത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ ധനസഹായ വിതരണംനിര്‍വ്വഹിച്ചു.
നിര്‍ധനരായ രോഗികള്‍ക്കു ചികിത്സാസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ 2014ല്‍ ആണ് ജില്ലാ പൊലിസ് സഹായനിധിയായ ആതുരമിത്രം രൂപീകരിച്ചത്.
ചികിത്സാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ലഭിച്ച അപേക്ഷകളില്‍ പതിമൂന്ന്‌പേര്‍ക്കാണ് ഇന്നലെ ധനസഹായം വിതരണം ചെയ്തത്. സാധരണ ജില്ലാ അടിസ്ഥാനത്തിലാണ് സഹായ വിതരണ പരിപാടി് നടത്താറുളളത്. ആതുരമിത്രം പദ്ധതിയിലൂടെ കൂടുതല്‍ പേരിലേക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ സബ് ഡിവിഷന്‍ അടിസ്ഥാനത്തില്‍ പരിപാടി് നടത്തിയത്. ജില്ലാ പൊലീസ് മേധാവി തൊട്ട് എല്ലാ പൊലിസ് സേനാംഗങ്ങളുടെയും ഓഫിസ് ജീവനക്കാരുടെയും ശമ്പളത്തില്‍ നിന്നും എല്ലാ മാസവും നിശ്ചിത തുക സ്വരൂപിച്ചാണ് സഹായനിധി നല്‍കിവരുന്നത്. 2014 നവംബര്‍ മുതല്‍ ഇതുവരെ അറന്നൂറിലേറേ പേര്‍ക്കു സഹായധനം അനുവദിച്ചുകഴിഞ്ഞു. കാന്‍സര്‍, കരള്‍, വൃക്ക, ഹൃദയം,
ശ്വാസകോശം എന്നീ രോഗങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന നിര്‍ധനരോഗികള്‍ക്കു വേണ്ടി ജില്ലാ പൊലിസ് മേധാവി കണ്ണൂര്‍ എന്ന വിലാസത്തിലാണ് ധനസഹായത്തിനായി അപേക്ഷ നല്‍കേണ്ടത്. സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്കമ്മിറ്റി ഓരോ മാസവും ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയിലാണ് അര്‍ഹരായവരെ കണ്ടെത്തുക. രോഗത്തിന്റെ ഗൗരവമനുസരിച്ച്
10,000 മുതല്‍ പരമാവധി 50,000 രൂപ വരെ വ്യക്തികള്‍ക്ക് സഹായധനം നല്‍കും. എസ്.ഐ ബിനുമോഹന്‍, പി.രമേശന്‍, കെ.വി സുവര്‍ണ്ണന്‍, കെ.പ്രിയേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പടം 1: ജില്ലാ പൊലിസിന്റെ ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു.
പടം 2: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണം നഗരസഭ ചെയര്‍മാന്‍ അളളാംകുളം മഹമ്മുദ് ഉദ്ഘാടനം ചെയ്യുന്നു.
പടം 3: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണപരിപാടിയില്‍ തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ സംസാരിക്കുന്നു.
പടം4: ആതുരമിത്രം തളിപ്പറമ്പ് സബ് ഡിവിഷന്‍ സഹായ വിതരണപരിപാടിയില്‍ തളിപ്പറമ്പ് എസ്.ഐ ബിനുമോഹന്‍ സംസാരിക്കുന്നു.
ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ അടിയന്തിര യോഗം ചേര്‍ന്നു.
തളിപ്പറമ്പ് നഗരത്തില്‍സുരക്ഷ ശക്തമാക്കാന്‍
അടിയന്തിര യോഗം ചേര്‍ന്നു.
ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ തീരുമാനം.
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പൊലിസ് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു. തളിപ്പറമ്പിലെ വ്യാപാരി പ്രതിനിധികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് പൊലിസും വ്യാപാരികളും സംയുക്തമായി തളിപ്പറമ്പ് നഗരത്തില്‍ ഒരുക്കുന്ന സുരക്ഷ പദ്ധതിയാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍. തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ കഴിഞ്ഞ ദിവസമാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. മോഷണത്തിനെതിരെ ബീറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പട്രോളിങ്ങ് ഏര്‍പ്പെടുത്തുന്നത്. തളിപ്പറമ്പ് പൊലീസിന്റെ അഭിമാനമായി മാറിയേക്കാവുന്ന ഈ നഗര സുരക്ഷാ പദ്ധതിയായ ഓപ്പറേഷന്‍ മണ്‍സൂണിനു ശക്തി പകരാന്‍ തളിപ്പറമ്പിലെ വ്യാപാരി പ്രതിനിധികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും പൊലിസ് അധികാരികളുമടങ്ങുന്ന പ്രത്യേക സമിതി തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ നിലവില്‍ വന്നു. തളിപ്പറമ്പ് നഗരത്തിലെ സുരക്ഷക്ക് സ്ഥിരം സംവിധാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിച്ചത്. കണ്‍വീനറായി എസ്‌ഐ ബിനുമോഹനേയും ജോ.കണ്‍വീനറായി വ്യാപാരി നേതാവ് കെ.എസ് റിയാസിനെയും തെരഞ്ഞെടുത്തു. നഗത്തിലെ സ്ഥാപനങ്ങളില്‍ നിലവിലുളള എല്ലാ സുരക്ഷാ ജീവനക്കാരെയും നഗര സുരക്ഷാ പദ്ധതിയില്‍ പങ്കാളികളാക്കും. ഇവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ഒരാഴ്ച്ചക്കകം ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സിസിടിവി കാമറകള്‍ സ്ഥാപിക്കും. നിലവില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുളള സ്ഥാപനങ്ങളുടെ പുറത്തു കൂടി സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ അടുത്ത ആഴ്ച്ച ചേരുന്ന യോഗത്തില്‍ ഉണ്ടാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു. യോഗത്തില്‍ സി.ഐ പി.കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ ബിനുമോഹന്‍, വ്യാപാരി നേതാവ് വി താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
പടം : തളിപ്പറമ്പ് നഗരത്തിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പൊലിസ് വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗം ഡിവൈഎസ്പി കെ.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷന്‍ മണ്‍സൂണ്‍
തളിപ്പറമ്പ് പൊലിസും വ്യാപാരികളും സംയുക്തമായി തളിപ്പറമ്പ് നഗരത്തില്‍ ഒരുക്കുന്ന സുരക്ഷ പദ്ധതിയാണ് ഓപ്പറേഷന്‍ മണ്‍സൂണ്‍. ഇതിന്റെ ഉദ്ഘാടനം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് നിര്‍വ്വഹിച്ചത്. മോഷണത്തിനെതിരെ ബീറ്റ് അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പട്രോളിങ്ങ് ഏര്‍പ്പെടുത്തുന്നത്. ഓപ്പറേഷന്‍ മണ്‍സൂണ്‍ എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും പ്രവര്‍ത്തകരായ വ്യാപാരികളാണ്. വിരമിച്ച പട്ടാളക്കാരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പത്തുപോരെ രണ്ടു വീതമുളള അഞ്ചു ഗ്രൂപ്പുകളാക്കി തളിപ്പറമ്പ് ടൗണ്‍, മാര്‍ക്കറ്റ്, കോര്‍ട്ട് റോഡ്, മന്ന എന്നിവിടങ്ങളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ഏഴു മണി വരെയാണ് ആദ്യ ഘട്ടത്തില്‍ പട്രോളിങ്ങിന് നിയോഗിക്കുക. ഇവര്‍ക്കാവശ്യമായ കുട, റെയിന്‍കോട്ട്, ടോര്‍ച്ച്, ബാറ്റണ്‍ എന്നിവയും ബീറ്റ് ബുക്കും തളിപ്പറമ്പ് പൊലിസ് വിതരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്കുളള വേതനം വ്യാപാരികളാണ് നല്‍കുക. മഴക്കാലമെത്തുന്നതോടെ മോഷണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാത്രി പട്രോളിങ്ങിന് പോലിസിന് ഏറെ പരിമിതികളുണ്ടെന്നും നഗരത്തില്‍ പ്രത്യേക പദ്ധതി നടപ്പലാക്കുന്നതോടെ പൊലിസിന് ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്നുമാണ് പൊലിസിന്റെ വിലയിരുത്തല്‍.
തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു.
തളിപ്പറമ്പ് പൊലിസ് സ്റ്റേഷനില്‍ പിടിച്ചിട്ട വാഹനങ്ങള്‍ക്ക് കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു.
തളിപ്പറമ്പ് : തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കംചെയ്യാന്‍ കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു. കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും പരാതികളുമായി ബന്ധപ്പെട്ട് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെയാണ് പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പല കേസുകളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ആധിക്യം മൂലം പൊലിസ് വാഹനങ്ങളടക്കം സ്റ്റേഷന്‍ വളപ്പിന് പുറത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. സ്ഥലപരിമിതി മൂലം പരേഡുകള്‍ക്ക് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥ
വന്നതോടെയാണ് തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ മുന്‍കൈയ്യെടുത്ത് പ്രശ്‌നം റവന്യു മന്ത്രി, കളക്ടര്‍, എസ്പി എന്നിവരുടെയും ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമി കണ്ടെത്തി മുള്ളുകമ്പി വേലികെട്ടി വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ധേശപ്രകാരം തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് താല്‍ക്കാലികമായി വിട്ടു നല്‍കാനുളള നടപടി സ്വൂകരിക്കുകയും ചെയ്തു. പൊലിസ് കാവലേര്‍പ്പെടുത്തുന്നതിനായുളള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്.
വിവിധ കേസുകളില്‍ പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പനയത്താം പറമ്പിലെ ഡംമ്പിങ് ഗ്രൗണ്ടില്‍ എത്തിക്കുന്നതിന് വന്‍ തുക ചെലവു വന്നതോടെ വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെ കൂട്ടിയിടുകയായിരുന്നു. പുതിയ ഡംമ്പിങ് ഗ്രൗണ്ട് നിലവില്‍ വരുന്നതോടെ നിരവധികാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് തളിപ്പറമ്പിലെ പൊലിസുകാര്‍.
പടം : 1 തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ 2 തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ മാറ്റിയിടുന്നതിനായി കുറുമാത്തൂര്‍ വെളളാരംപാറയില്‍ ഒരുങ്ങുന്ന ഡംമ്പിങ് ഗ്രൗണ്ട്.
Subscribe to:
Posts (Atom)











