Tuesday, July 11, 2017
തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു.
തളിപ്പറമ്പ് : തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കംചെയ്യാന്‍ കുറുമാത്തൂരില്‍ ഡംമ്പിങ് ഗ്രൗണ്ട് ഒരുങ്ങുന്നു. കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും പരാതികളുമായി ബന്ധപ്പെട്ട് ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെയാണ് പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ജില്ലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പല കേസുകളിലായി നിരവധി വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ആധിക്യം മൂലം പൊലിസ് വാഹനങ്ങളടക്കം സ്റ്റേഷന്‍ വളപ്പിന് പുറത്ത് നിര്‍ത്തിയിടേണ്ട അവസ്ഥയാണ്. പിടിച്ചെടുത്തതില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. സ്ഥലപരിമിതി മൂലം പരേഡുകള്‍ക്ക് സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥ
വന്നതോടെയാണ് തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ മുന്‍കൈയ്യെടുത്ത് പ്രശ്‌നം റവന്യു മന്ത്രി, കളക്ടര്‍, എസ്പി എന്നിവരുടെയും ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ പരിധിയില്‍ തന്നെ ഒഴിഞ്ഞു കിടക്കുന്ന റവന്യൂ ഭൂമി കണ്ടെത്തി മുള്ളുകമ്പി വേലികെട്ടി വാഹനങ്ങള്‍ അവിടേക്ക് മാറ്റാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. കളക്ടറുടെ നിര്‍ദ്ധേശപ്രകാരം തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലം കണ്ടെത്തുകയും ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് താല്‍ക്കാലികമായി വിട്ടു നല്‍കാനുളള നടപടി സ്വൂകരിക്കുകയും ചെയ്തു. പൊലിസ് കാവലേര്‍പ്പെടുത്തുന്നതിനായുളള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.