മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു.
മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു.
തളിപ്പറമ്പ് : മലബാറിന്റെ രുചിപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു. ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. രുചിയുടെ തമ്പുരാക്കന്‍മാരായ മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിയ കുടുബ സംഗമത്തില്‍ മലബാര്‍ അടുക്കളയുടെ മൂന്നാം വാര്‍ഷിക ആഘോഷവും അടുക്കള മാഗസിന്‍ പ്രകാശനവും നടന്നു. മലബാറിന്റെ രുചി വൈവിദ്ധ്യപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍അടുക്കളയില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി മൂന്നര ലക്ഷത്തോളം മലയാളികള്‍ അംഗങ്ങളായുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ
മലബാര്‍വിഭവങ്ങളുടെ ഒരു സര്‍വ വിജ്ഞാനകോശം തന്നെയായി മാറിയ മലബാര്‍അടുക്കളയിലൂടെ ഓരോ ദിവസവും ശരാശരി നൂറു രുചിക്കൂട്ടുകളെങ്കിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. പുതുതലമുറക്ക് കേട്ടറിവ് കൂടിയില്ലാത്ത പഴയകാല മലബാര്‍ വിഭവങ്ങളായ പഞ്ചാര പാറ്റയുടെയും ഈന്ത് പിടിയുടെയും മുല്ലപ്പൂ കറിയുടെയും എല്ലാം ചേരുവകള്‍ ഈ അടുക്കളയിലുണ്ട്. പലതരം ബിരിയാണികളും ചിക്കന്‍, മീന്‍വിഭവങ്ങളുമാണ് മലബാര്‍അടുക്കള കൂട്ടത്തിലെ താരങ്ങള്‍. ഭക്ഷണം ഉണ്ടാക്കുന്നത് പകര്‍ത്തി മിനി കുക്കറി ഷോ ആയി
ഗ്രൂപ്പില്‍പങ്കുവയ്ക്കുന്നവരില്‍ തുടങ്ങി ഏഴു വയസുകാരി മുതല്‍ എഴുപത് കടന്ന ഉമ്മുമ്മമാര്‍വരെ പുതുരുചികളുടെ രഹസ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പരീക്ഷിച്ചു നോക്കിയ ശേഷം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ഇവര്‍ മറക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്പരമറിയാതെ ജീവിച്ചു പോന്ന ഇവരെ ഒരു സൗഹൃദക്കൂട്ടമാക്കിയത് ഭക്ഷണത്തോടുള്ള ഇഷ്ടവും പാചകത്തോടുള്ള അഭിനിവേശവുമാണെന്ന് മലബാര്‍ അടുക്കള അഡ്മിന്മാരായ ലീനു നൗഫലും,നഫീസത്ത് പാടിലത്തും പറഞ്ഞു. 2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തില്‍ ദുബായിലെ ഏതാനും സുഹൃത്തുക്കള്‍ചേര്‍ന്ന് മലബാര്‍അടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്.16 അഡ്മിന്മാരും നൂറോളം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും,
അമ്പതിലധികം കോര്‍ഡിനേറ്റേഴ്‌സുമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഒരു ഫേസ് ബുക്ക് കൂട്ടായ്മയ്ക്കപ്പുറം കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞ മലബാര്‍അടുക്കള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തളിപ്പറമ്പ് ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന കണ്ണൂര്‍ ചാപ്റ്റര്‍ സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ അടുക്കള അഡ്മിനും ഡയറക്ടറുമായ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി
ഏകോപന സമിതി പ്രസിഡണ്ട് കെ.എസ് റിയാസ് അടുക്കള മാഗസിന്‍ പ്രകാശനം ചെയ്തു. മിസ്‌റി ഹാഷിഖ്, സിനി സുനില്‍, സമീഹ ഫസല്‍, ബുഷറ സിദ്ദിഖ്, ഫാത്തിമ മുജീബ്, റംസീന ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിക്കൊണ്ട് ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.