തളിപ്പറമ്പ് : തളിപ്പറമ്പില്‍ കോഴിക്കടകള്‍ ബുധനാഴ്ച്ചയും അടഞ്ഞു തന്നെ കിടന്നു. സമരം ഒത്തുതീര്‍പ്പായെന്ന വാര്‍ത്ത കേട്ട് കോഴി വാങ്ങാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇറച്ചിക്കോഴിക്ക് കിലോ 87 രൂപക്ക് വില്‍ക്കാനുളള ധാരണയില്‍ കോഴി വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി രണ്ടു ദിവസമായി നടത്തി വന്ന സമരം പിന്‍വലിച്ചെങ്കിലും തളിപ്പറമ്പിലെ കോഴി കടകള്‍ അടഞ്ഞു കിടന്നു. 110 രൂപയോളം നല്‍കി കടകളിലെത്തിക്കുന്ന 87 രൂപക്ക് വില്‍ക്കാനുളള ധനമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുമ്പോഴുളള സാമ്പത്തിക നഷ്ടം സഹിക്കുന്നതിനേക്കാള്‍ കടയടച്ചിടുന്നതാണ് നല്ലതെന്ന് ഇന്നലെ ചേര്‍ന്ന തളിപ്പറമ്പിലെ ചിക്കന്‍ ഡീലേര്‍ഴ്‌സ് അസോസിയേഷന്‍ യോഗ തീരുമാനപ്രകാരമാണ് കോഴി കടകള്‍ അടച്ചിട്ടതെന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ പറയുന്ന വിലക്ക് കോഴി വില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ കടകള്‍ തുറന്നാല്‍ നാട്ടുകാരുമായി സംഘര്‍ഷമുണ്ടാകുന്നത്
ഒഴിവാക്കുവാനുമാണ് ഈ തീരുമാനമെടുത്തത്. കണ്ണൂരിലെ പല സ്ഥലങ്ങളിലും തുറന്നു പ്രവര്‍ത്തിച്ച കടകളില്‍ വില സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നു. ഉച്ചയോടെ ഭൂരിഭാഗം കടകളും കച്ചവടമവസാനിപ്പിച്ച് അടച്ചിടുകയാണ് ഉണ്ടായത്. സര്‍ക്കറിന്റെ ഭാഗത്തു നിന്നും ഉചിതമായ തീരുമാനമുണ്ടാകാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും വിലകുറച്ച് വില്‍പന നടത്താന്‍ മടിയില്ലെന്നും എന്നാല്‍ 87 രൂപക്ക് ഇറച്ചിക്കോഴി വില്‍ക്കാനുളള സാഹചര്യമുണ്ടാക്കിത്തരാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വ്യാപാരി നേതാവ് കെ.എസ് റിയാസ് പറഞ്ഞു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.