ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...
Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Wednesday, October 29, 2025

പിങ്ക് മാസം: സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂ

പിങ്ക് മാസം: സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ

തളിപ്പറമ്പ് : സ്തനാർബുദ മാസാചരണത്തിൻ്റെ ഭാഗമായി കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ യുവ സംരംഭകർക്ക് ബോധവൽക്കരണ പരിപാടി നടത്തി.

ഡയറക്ടർ ജയചന്ദ്രൻ.സി.വി യുടെ അധ്യക്ഷതയിൽ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് ഡി. കൃഷ്ണനാഥ പൈ ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ്സെടുത്തു.

അനിൽ മേനാടത്ത്, ധന ഷെറിൻ, ശ്രീപ്രിയ എന്നിവർ ആശംസാപ്രസംഗം നടത്തി.

അഭിലാഷ് നാരായണൻ സ്വാഗതവും വിഷ്ണു.കെ നന്ദിയും പറഞ്ഞു.

Tuesday, July 11, 2017

പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു.

പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പിഴയീടാക്കി തിരിച്ചെടുപ്പിച്ചു. 




തളിപ്പറമ്പ് : പാതയോരത്ത് തളളിയ ഇ മാലിന്യങ്ങള്‍ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൊലിസിന്റെ സഹായത്തോടെ തിരിച്ചെടുപ്പിച്ചു. പൂമംഗലം സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്താണ് റോഡരികില്‍ മൂന്ന് സ്ഥലങ്ങളിലായി ചാക്കുകളില്‍ ഇ മാലിന്യങ്ങള്‍ തളളിയത്. റബര്‍ തോട്ടത്തിലും തെങ്ങിന്‍ തോപ്പിലും ഇടുന്നതിന് കാലിവളം ചാക്കില്‍ കെട്ടി വച്ചതാണെന്നു കരുതി നാട്ടുകാര്‍ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. സ്ഥലമുടമകള്‍ പരിശോധിച്ചപ്പോഴാണ് ഇ മാലിന്യമാണെന്ന് മനസിലായത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി നാരായണന്‍, വാര്‍ഡ് മെമ്പര്‍ പി. ലക്ഷമണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും ചപ്പാരപ്പടവിലുളള ഒരു ഫാന്‍സി കടയുടെ ബില്ല് ലഭിക്കുകയും ഫാന്‍സി കടയുടമ അടുത്തു തന്നെയുളള ആക്രിക്കടക്കാരന് നല്‍കിയ ബില്ല് തിരിച്ചറിയുകയും തുടര്‍ന്ന് പൊലിസ് ആക്രിക്കടക്കാരനെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ഇലക്ട്രോണിക്‌സ് സാധനങ്ങളില്‍ നിന്നും ചെമ്പ്,പ്ലാസ്റ്റിക്ക്,ഇരുമ്പ് എന്നിവ വേര്‍തിരിച്ചതിനു ശേഷം മിച്ചം വരുന്ന ഉപയോഗമില്ലാത്ത വസ്തുക്കള്‍ 3000 രൂപക്ക് നീക്കം ചെയ്യാന്‍ മടക്കാട് താമസിക്കുന്ന ഹസ്സന്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് പൊലിസ് ഹസ്സനെ വിളിച്ചു വരുത്തി കുറുമാത്തൂര്‍ പഞ്ചായത്തില്‍ 5000 രൂപ പിഴയടപ്പിക്കുകയും മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയും ചെയ്തു. കാഞ്ഞിരങ്ങാട് ഭാഗത്ത് മാലിന്യം തളളുമ്പോള്‍ ഇതിനു മുമ്പും ഹസ്സനെ പിടികൂടിയിരുന്നു.                                                                പടം : സോമേശ്വരി ക്ഷേത്രത്തിനു സമീപത്തു നിന്നും കാഞ്ഞിരങ്ങാട്ടേക്കു പോകുന്ന വഴിയില്‍ മുക്കോണത്ത് തളളിയ ഇ മാലിന്യങ്ങള്‍ കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു.



Sunday, July 9, 2017

മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു.

മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു. 


തളിപ്പറമ്പ് : മലബാറിന്റെ രുചിപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍ അടുക്കളയുടെ കണ്ണൂര്‍ ചാപ്റ്റര്‍ കുടുബ സംഗമം തളിപ്പറമ്പില്‍ നടന്നു. ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. രുചിയുടെ തമ്പുരാക്കന്‍മാരായ മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിയ കുടുബ സംഗമത്തില്‍ മലബാര്‍ അടുക്കളയുടെ മൂന്നാം വാര്‍ഷിക ആഘോഷവും അടുക്കള മാഗസിന്‍ പ്രകാശനവും നടന്നു. മലബാറിന്റെ രുചി വൈവിദ്ധ്യപ്പെരുമയുടെ മുഖപുസ്തക കൂട്ടായ്മയായ മലബാര്‍അടുക്കളയില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി മൂന്നര ലക്ഷത്തോളം മലയാളികള്‍ അംഗങ്ങളായുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ
മലബാര്‍വിഭവങ്ങളുടെ ഒരു സര്‍വ വിജ്ഞാനകോശം തന്നെയായി മാറിയ മലബാര്‍അടുക്കളയിലൂടെ ഓരോ ദിവസവും ശരാശരി നൂറു രുചിക്കൂട്ടുകളെങ്കിലും പങ്കുവയ്ക്കപ്പെടുന്നുണ്ട്. പുതുതലമുറക്ക് കേട്ടറിവ് കൂടിയില്ലാത്ത പഴയകാല മലബാര്‍ വിഭവങ്ങളായ പഞ്ചാര പാറ്റയുടെയും ഈന്ത് പിടിയുടെയും മുല്ലപ്പൂ കറിയുടെയും എല്ലാം ചേരുവകള്‍ ഈ അടുക്കളയിലുണ്ട്. പലതരം ബിരിയാണികളും ചിക്കന്‍, മീന്‍വിഭവങ്ങളുമാണ് മലബാര്‍അടുക്കള കൂട്ടത്തിലെ താരങ്ങള്‍. ഭക്ഷണം ഉണ്ടാക്കുന്നത് പകര്‍ത്തി മിനി കുക്കറി ഷോ ആയി
ഗ്രൂപ്പില്‍പങ്കുവയ്ക്കുന്നവരില്‍ തുടങ്ങി ഏഴു വയസുകാരി മുതല്‍ എഴുപത് കടന്ന ഉമ്മുമ്മമാര്‍വരെ പുതുരുചികളുടെ രഹസ്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. പരീക്ഷിച്ചു നോക്കിയ ശേഷം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ഇവര്‍ മറക്കുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്പരമറിയാതെ ജീവിച്ചു പോന്ന ഇവരെ ഒരു സൗഹൃദക്കൂട്ടമാക്കിയത് ഭക്ഷണത്തോടുള്ള ഇഷ്ടവും പാചകത്തോടുള്ള അഭിനിവേശവുമാണെന്ന് മലബാര്‍ അടുക്കള അഡ്മിന്മാരായ ലീനു നൗഫലും,നഫീസത്ത് പാടിലത്തും പറഞ്ഞു. 2014 ജൂലായ് 5 നു മുഹമ്മദലി ചക്കോത്തിന്റെ നേതൃത്വത്തില്‍ ദുബായിലെ ഏതാനും സുഹൃത്തുക്കള്‍ചേര്‍ന്ന് മലബാര്‍അടുക്കള എന്ന ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരിക്കുന്നത്.16 അഡ്മിന്മാരും നൂറോളം എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും,
അമ്പതിലധികം കോര്‍ഡിനേറ്റേഴ്‌സുമാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഒരു ഫേസ് ബുക്ക് കൂട്ടായ്മയ്ക്കപ്പുറം കുടുംബങ്ങളുടെ ഒരു കൂട്ടായ്മയായി വളര്‍ന്നു കഴിഞ്ഞ മലബാര്‍അടുക്കള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തളിപ്പറമ്പ് ബാംബൂ ഫ്രഷ് ഹാളില്‍ നടന്ന കണ്ണൂര്‍ ചാപ്റ്റര്‍ സംഗമം ഡോ. തസ്ലീം ഫാഹിര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ അടുക്കള അഡ്മിനും ഡയറക്ടറുമായ ഫൈസല്‍ കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി
ഏകോപന സമിതി പ്രസിഡണ്ട് കെ.എസ് റിയാസ് അടുക്കള മാഗസിന്‍ പ്രകാശനം ചെയ്തു. മിസ്‌റി ഹാഷിഖ്, സിനി സുനില്‍, സമീഹ ഫസല്‍, ബുഷറ സിദ്ദിഖ്, ഫാത്തിമ മുജീബ്, റംസീന ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലബാര്‍വിഭവങ്ങളെ പരിചയപ്പെടാനും ആസ്വദിക്കാനും വേദിയൊരുക്കിക്കൊണ്ട് ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
ഇരുന്നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.




Friday, January 20, 2017

പ്രീഫാബ് സാങ്കേതിക വിദ്യയില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ കാരുണ്യ ഫാര്‍മസി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ കാരുണ്യ ഫാര്‍മസി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 

ബൈജു ബി.കെ

തളിപ്പറമ്പ് : പ്രീഫാബ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിതി കേന്ദ്രക്കു കീഴില്‍ കാക്ടെക് പ്രൊഫൈല്‍ എന്ന സ്ഥാപനം കാരുണ്യ ഫാര്‍മസിക്കു വേണ്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍മ്മിക്കുന്ന കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് ഒപി ബ്ലോക്കിനോട് ചേര്‍ന്നാണ് ഫാര്‍മസി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 10.5 മീറ്റര്‍ നീളവും 7.2 മീറ്റര്‍ വീതിയുമുളള ഫാര്‍മസി കെട്ടിടത്തിന്റെ ചുവരും മേല്‍ക്കൂരയും 5 സെന്റീമീറ്റര്‍ വണ്ണത്തില്‍ പഫ് പാനല്‍ ഉപയോഗിച്ച് പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസ് വില്ലേജിലെ പ്രീഫാബ് വില്ലകള്‍ നിര്‍മ്മിച്ച മെറ്റീരിയലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.  പ്രീഫാബ് വില്ലകള്‍ ഗെയിംസ് കഴിഞ്ഞതിനുശേഷം പൊളിച്ചുമാറ്റി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റും പുനരുപയോഗത്തിനു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി പോലീസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും സായ്, വിവിധ സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ എന്നിവയും പ്രീഫാബ് യൂണിറ്റ് പുനഃസ്ഥാപിക്കുന്നതിന് മുന്നോട്ട് വരികയും പല സ്ഥലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയുമാണ്. ചെലവ് കുറവ്, വേഗത്തില്‍ നിര്‍മിക്കാനും ആവശ്യം വന്നാല്‍ പൊളിച്ചുമാറ്റാനുമുള്ള സൗകര്യം എന്നിവയാണ് പ്രത്യേകതകള്‍. കൂടാതെ 20 മുതല്‍ 25 വര്‍ഷം വരെ ആയുസും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പുറമെയുളള കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രതികൂലമാകാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനുളള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം മുഴുവനായും ശീതീകരിക്കും. സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ കാരുണ്യ ഫാര്‍മസി കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ജില്ലാ ആശുപത്രി, പയ്യന്നൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തളിപ്പറമ്പ്, പാനൂര്‍, തലശേരി എന്നിവിടങ്ങളിലും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും കേരള മെഡിക്കല്‍ സര്‍വ്വീസസ് സൊസൈറ്റി പ്രതിനിധി പറഞ്ഞു.












Friday, October 14, 2016

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടം പണി പുരോഗമിക്കുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ  കെട്ടിടം പണി പുരോഗമിക്കുന്നു. 

പുതിയ ആശുപത്രി ബ്ലോക്ക്‌

ബൈജു ബികെ 

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടം പണി പുരോഗമിക്കുന്നു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവകേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രി എന്ന നിലയില്‍ നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുത്താണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അമ്മയും കുഞ്ഞും ആശുപത്രി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ പ്രസവവാര്‍ഡും സ്ത്രീകളുടെ വാര്‍ഡും ഉള്‍പ്പെടുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്. പ്രസവവാര്‍ഡില്‍ ഒരു കട്ടിലില്‍ രണ്ട് ഗര്‍ഭിണികള്‍ കിടക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്്.ഈ സാഹചര്യത്തില്‍ പുതിയ ആശുപത്രിയുടെ ആവശ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആരോഗ്യവകുപ്പ് 3.77 കോടി രൂപ ചെലവില്‍ പുതിയ ആശുപത്രി തന്നെ അനുവദിക്കാന്‍ തീരുമാനിച്ചത്. അഞ്ച് നിലകളില്‍ കെട്ടിടം പണിയാനാണ് നിര്‍ദ്ദേശമെങ്കിലും നിലവില്‍ രണ്ടു നിലകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. അഞ്ച് നിലകളുടെ നിര്‍മ്മാണത്തിന് വേണ്ട അടിത്തറയാണ് പണിതിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കിഷോര്‍ പറഞ്ഞു. പ്രസവവാര്‍ഡില്‍ 100 പേര്‍ക്കും കുട്ടികള്‍ക്ക് 25 ബെഡ്ഡുകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ന്യൂബോണ്‍ ഐസിയു, ശസ്ത്രക്രിയാ വിഭാഗം, ഒപി എന്നിവയും ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. രണ്ട് പ്രവേശനകവാടങ്ങളോടെ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തിന്റെ പണി ജനുവരിയില്‍ പൂര്‍ത്തിയാവും. അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം വരുന്നത് രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.നിലവില്‍ സ്തല പരിമിതിമൂലം വീര്‍പ്പുമുട്ടുന്ന ഒപി ബ്ലോക്കിലെ തിരക്കിനും പരിഹാരമാകും. പുതിയ കെട്ടിടം വരുന്നതോടെ നിലവിലുള്ള സ്ത്രീകളുടെ വാര്‍ഡ് അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കണമെന്ന അവശ്യവും ശക്തമായിട്ടുണ്ട്. 

പടം-തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം


Thursday, August 11, 2016

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല.

തീരുമാനമെടുത്ത് രണ്ടു വര്‍ഷമായിട്ടും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചില്ല.


തളിപ്പറമ്പ് : താലൂക്ക് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ അനുവദിച്ച ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ ഫണ്ട് മുഴുവന്‍ ലഭ്യമായിട്ടും, ആവശ്യമായ മെഷീനുകള്‍ എത്തിച്ചിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. രണ്ടു വര്‍ഷം മുമ്പ് ഇത് അനുവദിച്ചിരുന്നുവെങ്കിലും പറ്റിയ കെട്ടിടം ഇല്ലാത്ത കാരണം പറഞ്ഞാണ്  സെന്റര്‍ ആരംഭിക്കാതിരുന്നത്.  

താലൂക്കാശുപത്രി 'സത്രം' കാടുകയറിയ നിലയില്‍

തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കായി 2008ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 'സത്രം' കെട്ടിടം ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ അനുയോജ്യമാണെന്ന് ആശുപത്രി വികസന സമിതി കണ്ടെത്തുകയും അവിടെ വാടകക്ക് പ്രവര്‍ത്തിച്ചിരുന്ന സി.മെറ്റ് നഴ്‌സിംഗ് കോളേജ്  അടിയന്തിരമായി ഒഴിപ്പിച്ച് ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും വികസന സമിതി തീരുമാനിച്ചു. പറ്റിയ കെട്ടിടം കണ്ടെത്താതെ ഒഴിയാന്‍ പറ്റില്ലെന്നായിരുന്നു നഴ്‌സിംഗ് കോളേജധികൃതരുടെ നിലപാട്. നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോളേജ് ഇവിടെ നിന്നും മാറ്റിയെങ്കിലും ഇതുവരെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഈ കെട്ടിടത്തിലേക്ക് രോഗികളെയും കൊണ്ട് വാഹനങ്ങള്‍ക്ക്  എത്തിച്ചേരുവാനുള്ള സൗകര്യവും ഇതുവരെ ഒരുക്കിയിട്ടില്ല. വൃക്കരോഗികളില്‍ മിക്കവരും അവശരായതിനാല്‍ വാഹനസൗകര്യം അത്യാവശ്യമാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടച്ചിട്ടിരുന്ന കെട്ടിടം കാട് കയറി തുടങ്ങിയിട്ടുണ്ട്. നൂറ് കണക്കിന് നിര്‍ധനരായ വൃക്ക രോഗികള്‍ ഡയാലിസിസ് ചെയ്യുന്നതിനായി ഉദാരമതികളുടെ കനിവ് കാത്തു നില്‍ക്കുമ്പോള്‍, ഒരേ സമയം അഞ്ച് പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമുള്ള ഡയാലിസിസ് സെന്റര്‍ തുടങ്ങാനുള്ള തീരുമാനം വൈകുന്നതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്. കെട്ടിടം അറ്റകുറ്റപ്പണി നടത്തി, റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. 


ബൈജു ബികെ 

Tuesday, August 9, 2016

ആരോഗ്യ സുരക്ഷക്ക് ഭീഷണിയായി സ്വകാര്യ ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക്.

സ്വകാര്യ ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക് പ്രദേശവാസികളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്നു. 

സുപ്രഭാതം വാര്‍ത്ത

തളിപ്പറമ്പ് : സംസ്ഥാന പാതയോരത്ത് തളിപ്പറമ്പ് ബ്ലോക്കോഫിസിനു സമീപത്തെ ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക് പൊതുസമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് പരാതി. എഴുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്കില്‍ നിന്നും മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ ഓടയിലേക്കും റോഡിലേക്കും ഒഴുകുന്നത് പ്രദേശത്ത് രൂക്ഷമായ കൊതുകുശല്ല്യവും രോഗ ഭീഷണിയും പരത്തുന്നു.നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അപകടാവസ്ഥയിലായ ലോഡ്ജ് കെട്ടിടം.

            ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം പരിശോധിക്കുകയും വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് ജനവാസയോഗ്യമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത കെട്ടിടത്തിലാണ് എഴുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പൊട്ടിപ്പളിഞ്ഞ രണ്ട് കക്കൂസ് മാത്രമാണിവിടയുള്ളത്.

തുറന്നു കിടക്കുന്ന സെപ്റ്റിടാങ്ക്‌

തുറന്നുകിടക്കുന്ന ടാങ്കില്‍ നിന്നും മഴപെയ്യുമ്പോള്‍ മാലിന്യങ്ങള്‍ സംസ്ഥാനപാതയിലെ ഓടയിലേക്ക് ഒഴുകിയെത്തുന്നതു കാരണം അതിരൂക്ഷമായ ദുര്‍ഗന്ധമാണ് പരിസരവാസികള്‍ സഹിക്കുന്നത്. 65 വര്‍ഷത്തോളം പഴക്കമുള്ള ലോഡ്ജ് കെട്ടിടത്തില്‍ ആദ്യകാലത്ത് സര്‍സയ്യിദ് കോളേജിലേക്ക് വിദൂരസ്ഥലങ്ങളില്‍ നിന്നും പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് താമസിച്ചിരുന്നത്. യാതൊരുവിത അറ്റകുറ്റപ്പണികളും ചെയ്യാതെ കെട്ടിടത്തിന്റെ പിന്‍ഭാഗം മുഴുവനായും തകര്‍ന്നുവീണു കഴിഞ്ഞു. പൊതുജനാരോഗ്യത്തിനും സുരക്ഷക്കും ഭീഷണിയായ കെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ തലശ്ശേരി ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്.