തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ മിനിലോറി നിയന്ത്രണംവിട്ട് രണ്ട് ബൈക്കുകളില്‍ ഇടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തുനിന്നും ശ്രീകണ്ഠാപുരത്തേക്ക് പോകുകയായിരുന്ന കെഎല്‍ 13-8484മിനിലോറി തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍13 എസി 1676 ബജാജ് പള്‍സര്‍ ബൈക്കിലും കെഎല്‍ 59 കെ. 11 45 ഹോണ്ട ബൈക്കിലും ഒന്നിച്ച് ഇടിച്ചു നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബൈക്ക് യാത്രികരായ പഴയങ്ങാടിയിലെ റിഷാദ്(20), നിസില്‍(23) ചെങ്ങളായിയിലെ ലിനു(21), ശ്രീജിത്ത്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റ ലിനുവിനേയും നിസിലിനേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീജിത്തും റിഷാദും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.
മിനി ലോറിക്ക് മുന്നില്‍ മണ്‍തിട്ടയില്‍ അമര്‍ന്ന ബൈക്കില്‍ കുടുങ്ങിയ ലിനുവിനെ ഏറെ നേരം ശ്രമിച്ചാണ് പുറത്തെടുത്തത്. അപകടത്തേതുടര്‍ന്ന് അരമണിക്കൂറോളം സംസ്ഥാനപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു. അഡീ.എസ്‌ഐ കെ.അബ്ദുള്‍നാസറുടെ നേതൃത്വത്തിലെത്തിയ തളിപ്പറമ്പ് പൊലിസാണ് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്.
പടം : സംസ്ഥാനപാതയില്‍ അപകടത്തില്‍ പെട്ട മിനിലോറിക്ക് മുന്നില്‍ കുടുങ്ങിയ ബൈക്ക്
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.