സ്വകാര്യ ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക് പ്രദേശവാസികളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയാകുന്നു.
![]() |
സുപ്രഭാതം വാര്‍ത്ത |
തളിപ്പറമ്പ് : സംസ്ഥാന പാതയോരത്ത് തളിപ്പറമ്പ് ബ്ലോക്കോഫിസിനു സമീപത്തെ ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്ക് പൊതുസമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നുവെന്ന് പരാതി. എഴുപതോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജിലെ തുറന്നിട്ട കക്കൂസ് ടാങ്കില്‍ നിന്നും മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ ഓടയിലേക്കും റോഡിലേക്കും ഒഴുകുന്നത് പ്രദേശത്ത് രൂക്ഷമായ കൊതുകുശല്ല്യവും രോഗ ഭീഷണിയും പരത്തുന്നു.നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
![]() |
അപകടാവസ്ഥയിലായ ലോഡ്ജ് കെട്ടിടം. |
ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തഹസില്‍ദാര്‍ സ്ഥലം പരിശോധിക്കുകയും വില്ലേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ട് ജനവാസയോഗ്യമല്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത കെട്ടിടത്തിലാണ് എഴുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പൊട്ടിപ്പളിഞ്ഞ രണ്ട് കക്കൂസ് മാത്രമാണിവിടയുള്ളത്.
![]() |
തുറന്നു കിടക്കുന്ന സെപ്റ്റിടാങ്ക്
|
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.