ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, August 9, 2016

മുയ്യത്ത് സി പി എം പ്രവര്ത്തകന് മര്‍ദ്ധനം

മുയ്യത്ത് സി.പി.എം പ്രവര്‍ത്തകനെ അഞ്ചംഗ സംഘം മര്‍ദ്ദിച്ചു.

അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസ്.


തളിപ്പറമ്പ് : മുയ്യത്ത് സി.പി.എം.പ്രവര്‍ത്തകനെ ബൈക്കില്‍ നിന്നും പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. മുയ്യം സ്വദേശി കണ്ടോത്ത് പുതിയപുരയില്‍ സാജിദ്(26)നെ തലക്ക് ഗുരുതരമായ പരിക്കേറ്റ നിലയില്‍ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സുപ്രഭാതം വാര്‍ത്ത

സി.സുബൈര്‍, റഷീദ്, ഷിഹാഫ് എന്നിവരും കണ്ടാലറിയാവുന്ന രണ്ടുപേരുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നും, ലീഗ് പ്രവര്‍ത്തകനായിരുന്ന സാജിദ് സി.പി.എമ്മില്‍ ചേര്‍ന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പൊലിസ് പറഞ്ഞു. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഡ്രൈവറായ സാജിദ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തളിപ്പറമ്പ് പറശ്ശിനിക്കടവ് റോഡില്‍ മുയ്യം യു.പി.സ്‌കൂളിനടുത്ത് വെച്ച് ബൈക്ക് തടഞ്ഞുവെക്കുകയും ഇരുമ്പ് വടി, കൊളുത്ത് എന്നിവ ഉപയോഗിച്ച് അക്രമിച്ചതായാണ് പരാതി. ഇരുമ്പ് കൊളുത്തുപയോഗിച്ചുള്ള ആക്രമത്തില്‍ തലക്ക് മാരകമായ മുറിവേറ്റിട്ടുണ്ട്.

അക്രമത്തില്‍ പരിക്കേറ്റ് തളിപ്പറമ്പ് സഹകരണാശുപത്രിയില്‍
കഴിയുന്ന സി.പി.എം.പ്രവര്‍ത്തകന്‍ സാജിദ്‌

സാജിദിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അ്ക്രമി സംഘം ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ. പി.രാജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തുകയും പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍  ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് കഴിഞ്ഞ കുറച്ചുനാളുകളായി സി.പി.എം-ലീഗ് സംഘടനകള്‍ നടന്നുവരുന്നതിനാല്‍ പൊലിസ് ജാഗ്രത പാലിച്ചുവരികയാണ്. 

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.