ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, October 14, 2016

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടം പണി പുരോഗമിക്കുന്നു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയുടെ  കെട്ടിടം പണി പുരോഗമിക്കുന്നു. 

പുതിയ ആശുപത്രി ബ്ലോക്ക്‌

ബൈജു ബികെ 

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിടം പണി പുരോഗമിക്കുന്നു. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവകേസുകള്‍ കൈകാര്യം ചെയ്യുന്ന ആശുപത്രി എന്ന നിലയില്‍ നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുത്താണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രത്യേക അമ്മയും കുഞ്ഞും ആശുപത്രി അനുവദിക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ പ്രസവവാര്‍ഡും സ്ത്രീകളുടെ വാര്‍ഡും ഉള്‍പ്പെടുന്ന കെട്ടിടം കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്. പ്രസവവാര്‍ഡില്‍ ഒരു കട്ടിലില്‍ രണ്ട് ഗര്‍ഭിണികള്‍ കിടക്കേണ്ടിവരുന്ന അവസ്ഥയുമുണ്ട്്.ഈ സാഹചര്യത്തില്‍ പുതിയ ആശുപത്രിയുടെ ആവശ്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആരോഗ്യവകുപ്പ് 3.77 കോടി രൂപ ചെലവില്‍ പുതിയ ആശുപത്രി തന്നെ അനുവദിക്കാന്‍ തീരുമാനിച്ചത്. അഞ്ച് നിലകളില്‍ കെട്ടിടം പണിയാനാണ് നിര്‍ദ്ദേശമെങ്കിലും നിലവില്‍ രണ്ടു നിലകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. അഞ്ച് നിലകളുടെ നിര്‍മ്മാണത്തിന് വേണ്ട അടിത്തറയാണ് പണിതിട്ടുള്ളതെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കിഷോര്‍ പറഞ്ഞു. പ്രസവവാര്‍ഡില്‍ 100 പേര്‍ക്കും കുട്ടികള്‍ക്ക് 25 ബെഡ്ഡുകളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ന്യൂബോണ്‍ ഐസിയു, ശസ്ത്രക്രിയാ വിഭാഗം, ഒപി എന്നിവയും ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുക. രണ്ട് പ്രവേശനകവാടങ്ങളോടെ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തിന്റെ പണി ജനുവരിയില്‍ പൂര്‍ത്തിയാവും. അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം വരുന്നത് രോഗികള്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും.നിലവില്‍ സ്തല പരിമിതിമൂലം വീര്‍പ്പുമുട്ടുന്ന ഒപി ബ്ലോക്കിലെ തിരക്കിനും പരിഹാരമാകും. പുതിയ കെട്ടിടം വരുന്നതോടെ നിലവിലുള്ള സ്ത്രീകളുടെ വാര്‍ഡ് അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കണമെന്ന അവശ്യവും ശക്തമായിട്ടുണ്ട്. 

പടം-തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടം


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.