ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, October 14, 2016

വൈദ്യുതി വിതരണ മരപോസ്റ്റ് ഒടിഞ്ഞു നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.

വൈദ്യുതി വിതരണ മരപോസ്റ്റ് ഒടിഞ്ഞു നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.


തളിപ്പറമ്പ്:  വൈദ്യുതി വിതരണ ശൃംഖലയിലെ പോസ്റ്റ് കാലപ്പഴക്കം കൊണ്ട് ഒടിഞ്ഞു നില്‍ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം വൈദ്യുതി സെക്ഷനില്‍ കരിമ്പം പാലത്തിന് സമീപം ഉദയാ വെയിറ്റിംഗ് ഷെഡിന് പിറകിലെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നുള്ള  പ്രധാന വിതരണ ലൈനിലാണ് മരം കൊണ്ട് നിര്‍മ്മിച്ച പോസ്റ്റ് ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നത്. നല്ല കാറ്റ് വീശിയാല്‍ തന്നെ പോസ്റ്റ് വീഴാമെന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. നിരവധി തവണ നാട്ടുകാര്‍ കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. നുറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന സംസ്ഥാനപാത മറികടന്നാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്. പോസ്റ്റ് തകര്‍ന്നു വീണാല്‍ ഇതുവഴിയുള്ള വൈദ്യുതികമ്പികളും നിലംപതിക്കും. ഇത് വന്‍ ദുരന്തത്തിന് തന്നെ കാരണമാവും. കരിമ്പം, ഇടിസി,പുതിയകണ്ടം, ഫാം, പനക്കാട് എന്നിവിടങ്ങളിലേക്ക് ഈ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. പോസ്റ്റ് തകര്‍ന്നാല്‍ കരിമ്പം പ്രദേശത്തെ വൈദ്യുതി വിതരണത്തെ മുഴുവന്‍ ഇത് ബാധിച്ചേക്കാനിടയുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള മരം കൊണ്ടുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്ത് കോണ്‍ക്രീറ്റ് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ട്രാന്‍സ്ഫര്‍മര്‍ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലത്തായതിനാല്‍ നിലവിലുള്ള സ്ഥലം ഉയര്‍ത്തണമെന്നും നാട്ടുകാര്‍ കെഎസ്ഇബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


പടം-കരിമ്പത്ത് ട്രാന്‍സ്ഫര്‍മറില്‍ നിന്നുള്ള വിതരണ ശൃംഖലയിലെ പോസ്റ്റ് അപകടാവസ്ഥയില്‍ ഒടിഞ്ഞു നില്‍ക്കുന്നു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.