ഡോക്ടറുടെ വ്യാജ ഒപ്പിട്ട് ഗുളികകള്‍ വാങ്ങി ലഹരിമരുന്നായി ഉപയോഗിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
![]() |
suprabhaatham vaartha |
സ്ഥിരമായി ഇവര്‍ മുരുന്ന് വാങ്ങാന്‍ തുടങ്ങിയതോടെ സംശയം തോന്നി മെഡിക്കല്‍ സ്റ്റോര്‍ ഉടമ സഹകരണ ആശുപത്രിയില്‍ വിവരമറിയിച്ചു. ആശുപത്രി അധികൃതര്‍ സിസിടിവി കാമറ പരിശോധിച്ച് മൂവരേയും തിരിച്ചറിയുകയും ചെയ്തു. ഇവര്‍ ഇനി ആശുപത്രിയില്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂവരും ആശുപത്രിയിലെത്തി ഒപി ശീട്ട് ആവശ്യപ്പെട്ടതോടെ ജീവനക്കാര്‍ ഇവരെ പിടികുടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മരുന്ന് ലഹരിക്കായി ഉപയോഗിച്ചതായി ഇവര്‍ സമ്മതിച്ചു. വിവരം ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മുന്നുപേരെയും കസ്റ്റഡിയിലെടുത്തു. രണ്ട് മാസത്തോളമായി ഇവര്‍ ആശുപത്രിയില്‍ നിന്ന് വ്യാജ കുറിപ്പടി ഉണ്ടാക്കി മരുന്ന് വാങ്ങിവരികയാണ്. മറ്റ് ആശുപത്രികളില്‍ നിന്നും സമാനമായ രീതിയില്‍ ഇവര്‍ മരുന്ന് കുറിപ്പടികള്‍ ഉണ്ടാക്കിയതായി സംശയിക്കുന്നു. ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. മാനസിക രോഗമില്ലാത്തവര്‍ക്ക് ഡയസിഫാം ഇനത്തില്‍ പെട്ട ഗുളികകള്‍ കഴിച്ചാല്‍ ലഹരി ലഭിക്കുമെന്ന് സഹകരണ ആശുപത്രിയിലെ തന്നെ മറ്റൊരു മനോരോഗ വിദഗ്ദ്ധനായ ഡോ.നിരഞ്ജന്‍പ്രസാദ് പറഞ്ഞു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഒരു തവണ എഴുതിയ കുറിപ്പടിക്ക് ഒരിക്കല്‍ മാത്രമേ മരുന്ന് ലഭിക്കൂ എന്നതിനാലാണ് അറസ്റ്റിലായവര്‍ നിരവധി തവണ ഒപി ശീട്ട് വാങ്ങി ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കിയത്.ഈ മരുന്ന് കൂടിയ അളവില്‍ കൈവശം സൂക്ഷിക്കുന്നതിനും നിയന്ത്രണമുണ്ട്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.