പ്രീഫാബ് സാങ്കേതിക വിദ്യയില്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ കാരുണ്യ ഫാര്‍മസി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്കാരുണ്യ ഫാര്‍മസി കെട്ടിടംഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
ബൈജു ബി.കെ
തളിപ്പറമ്പ് : പ്രീഫാബ് സാങ്കേതിക വിദ്യയില്‍ നിര്‍മ്മിതി കേന്ദ്രക്കു കീഴില്‍ കാക്ടെക് പ്രൊഫൈല്‍ എന്ന സ്ഥാപനം കാരുണ്യ ഫാര്‍മസിക്കു വേണ്ടി തളിപ്പറമ്പ് താലൂക്ക് ആശുപത്രി വളപ്പില്‍ നിര്‍മ്മിക്കുന്ന കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. താലൂക്ക് ആശുപത്രിയുടെ മുന്‍വശത്ത് ഒപി ബ്ലോക്കിനോട് ചേര്‍ന്നാണ് ഫാര്‍മസി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 10.5 മീറ്റര്‍ നീളവും 7.2 മീറ്റര്‍ വീതിയുമുളള ഫാര്‍മസി കെട്ടിടത്തിന്റെ ചുവരും മേല്‍ക്കൂരയും 5 സെന്റീമീറ്റര്‍ വണ്ണത്തില്‍ പഫ് പാനല്‍ ഉപയോഗിച്ച് പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസ് വില്ലേജിലെ പ്രീഫാബ് വില്ലകള്‍ നിര്‍മ്മിച്ച മെറ്റീരിയലുകളാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്. പ്രീഫാബ് വില്ലകള്‍ ഗെയിംസ് കഴിഞ്ഞതിനുശേഷം പൊളിച്ചുമാറ്റി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മറ്റും പുനരുപയോഗത്തിനു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി പോലീസ്, വനംവകുപ്പ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളും സായ്, വിവിധ സ്റ്റേഡിയങ്ങള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ എന്നിവയും പ്രീഫാബ് യൂണിറ്റ് പുനഃസ്ഥാപിക്കുന്നതിന് മുന്നോട്ട് വരികയും പല സ്ഥലങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയുമാണ്. ചെലവ് കുറവ്, വേഗത്തില്‍ നിര്‍മിക്കാനും ആവശ്യം വന്നാല്‍ പൊളിച്ചുമാറ്റാനുമുള്ള സൗകര്യം എന്നിവയാണ് പ്രത്യേകതകള്‍. കൂടാതെ 20 മുതല്‍ 25 വര്‍ഷം വരെ ആയുസും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. പുറമെയുളള കാലാവസ്ഥ വ്യതിയാനങ്ങള്‍ പ്രതികൂലമാകാതെ മരുന്നുകള്‍ സൂക്ഷിക്കുന്നതിനുളള എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിര്‍മ്മിക്കുന്ന കെട്ടിടം മുഴുവനായും ശീതീകരിക്കും. സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമായ കാരുണ്യ ഫാര്‍മസി കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ ജില്ലാ ആശുപത്രി, പയ്യന്നൂര്‍, കൂത്തുപറമ്പ് താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തളിപ്പറമ്പ്, പാനൂര്‍, തലശേരി എന്നിവിടങ്ങളിലും പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും കേരള മെഡിക്കല്‍ സര്‍വ്വീസസ് സൊസൈറ്റി പ്രതിനിധി പറഞ്ഞു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.