Thursday, January 19, 2017
നവലിബറല്‍ നയങ്ങള്‍ കേരളം നേടിയെടുത്ത നവോത്ഥാന ആശയ വളര്‍ച്ചയെ പിന്നോട്ടു കൊണ്ടുപോയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
തളിപ്പറമ്പ് : ഭൂമി കൃഷി ചെയ്യാനുള്ളതല്ല, വില്‍പ്പനയ്ക്കുള്ളതാണെന്ന നവലിബറല്‍ നയം കേരളം നേടിയെടുത്ത നവോത്ഥാന ആശയ വളര്‍ച്ചയെ പിന്നോട്ടു കൊണ്ടുപോയെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. കേരള കര്‍ഷകസംഘം 25-ാംസംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണ്‍സ്‌ക്വയറില്‍ ' കാര്‍ഷിബന്ധ നിയമവും, കേരള വികസനവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് മനുഷ്യകേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറി നവോത്ഥാനത്തിലൂടെ കേരളം മാറിയെങ്കില്‍ ഇന്ന് മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയില്‍ നിന്ന് കേരളം കമ്പോള കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഈ മാറ്റം വേണമോ വേണ്ടയോ എന്ന ചോദ്യമാണ് കേരളീയസമൂഹത്തിനു മുന്നിലുള്ളത്. എന്നാല്‍ ഈ മാറ്റം തടഞ്ഞ് കേരളത്തെ വീണ്ടും മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് കൊണ്ടുവരണം എന്നുള്ളതാണ് ഇന്നത്തെ പ്രധാനചിന്ത. നവലിബറല്‍ നയങ്ങളെ തളര്‍ത്തി മനുഷ്യ കേന്ദ്രീകൃത വ്യവസ്ഥയിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്നതാണ് ഏല്ലാവരുടെയും ചുമതല എന്ന് ഓര്‍മ്മിപ്പിക്കലിനു വേദിയാകട്ടെ കര്‍ഷസംഘം സംസ്ഥാന സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 30,31, ഫെബ്രുവരി 1 എന്നീ തിയ്യതികളില്‍ ക്ണ്ണൂരിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.