പിങ്ക് മാസം: സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ണൂർ
തളിപ്പറമ്പ് : സ്തനാർബുദ മാസാചരണത്തിൻ്റെ ഭാഗമായി കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ യുവ സംരംഭകർക്ക് ബോധവൽക്കരണ പരിപാടി നടത്തി.
ഡയറക്ടർ ജയചന്ദ്രൻ.സി.വി യുടെ അധ്യക്ഷതയിൽ മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് ഡി. കൃഷ്ണനാഥ പൈ ഉൽഘാടനം ചെയ്തുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ്സെടുത്തു.
അനിൽ മേനാടത്ത്, ധന ഷെറിൻ, ശ്രീപ്രിയ എന്നിവർ ആശംസാപ്രസംഗം നടത്തി.
അഭിലാഷ് നാരായണൻ സ്വാഗതവും വിഷ്ണു.കെ നന്ദിയും പറഞ്ഞു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.