മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വഴിപാട്
തളിപ്പറമ്പ്: പ്രമുഖ നടൻ ഭരത് മമ്മൂട്ടിക്ക് വേണ്ടി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശി എ. ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി അദ്ദേഹത്തിൻ്റെ പേരിൽ ഉത്രം നക്ഷത്രത്തിൽ പൊന്നിൻ കുടം വഴിപാട് നടത്തിയത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികൾ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.