കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ എത്തിച്ചു തുടങ്ങി.
കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ എത്തിച്ചു തുടങ്ങി.
തളിപ്പറമ്പ് : പൊലിസ് സ്റ്റേഷന്‍ വളപ്പില്‍ കൂട്ടിയിട്ട തൊണ്ടി വാഹനങ്ങള്‍ കുറുമാത്തൂരിലെ പുതിയ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് നീക്കി തുടങ്ങി. പഴയങ്ങാടി പരിയാരം തളിപ്പറമ്പ് തുടങ്ങിയ സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങളാണ് നീക്കുന്നത്. സ്റ്റേഷന്‍ വളപ്പിലും സമീപത്തുളള
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിട്ട വാഹനങ്ങള്‍ പൊലിസിനും, നിരവധി ആവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കും ഒരുപോലെ തലവേദനയായതോടെ പ്രശ്‌നം തളിപ്പറമ്പ് സി.ഐ പി.കെ സുധാകരന്‍ ഉന്നതരുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. റവന്യു മന്ത്രി, കളക്ടര്‍,
എസ്പി എംഎല്‍എമാര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മറ്റ് ജന പ്രതിനിധികള്‍ എന്നിവര്‍ മുന്‍കൈയ്യെടുത്തതോടെ, തളിപ്പറമ്പ് തഹസില്‍ദാരുടെ നേതൃത്വത്തിലുളള റവന്യു സംഘം കണ്ടെത്തിയ തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വില്ലേജിലെ വെളളാരംപാറയിലെ ഒന്നേകാല്‍ ഏക്കര്‍ സ്ഥലത്ത് ഡംമ്പിങ് ഗ്രൗണ്ട് ഒരുക്കുന്നതിന് സാഹചര്യം ഒരുങ്ങുകയായിരുന്നു. മൂന്ന് പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി നാന്നൂറിലേറെ വാഹനങ്ങളാണ് കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലെത്തിക്കുക. തികച്ചും സൗജന്യമായാണ് കുപ്പം ഖലാസികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ ക്രെയിനും പൊലിസിന്റെ പക്കലുളള ക്രെയിനും ഉപയോഗിച്ചാണ് വാഹനങ്ങള്‍ നീക്കുന്നത്. ചെറിയ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പില്‍ തന്നെ സൂക്ഷിക്കും. നീക്കംചെയ്യുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും മണല്‍ ലോറികളാണ്. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ മണല്‍ കടത്ത് പരിശോധന നിലച്ച അവസ്ഥയായിരുന്നു. പുതിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുമെന്ന് സി.ഐ പി.കെ സുധാകരന്‍ പറഞ്ഞു.
പടം : തളിപ്പറമ്പ് പരിയാരം പഴയങ്ങാടി പൊലിസ് സ്റ്റേഷനുകളില്‍ നിന്നായി കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലെത്തിച്ച തൊണ്ടി വാഹനങ്ങള്‍. കുറുമാത്തൂര്‍ ഡംമ്പിങ് ഗ്രൗണ്ടിലേക്ക് തൊണ്ടി വാഹനങ്ങള്‍ മാറ്റുന്നു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.