ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Tuesday, August 8, 2017

വ്യാപാരി ദിനം ഓഗസ്റ്റ് ഒമ്പതിന്‌

വ്യാപാരി ദിനം ഓഗസ്റ്റ് ഒമ്പതിന്‌


തളിപ്പറമ്പ് : ദേശീയ തലത്തില്‍ ഓഗസ്റ്റ് ഒമ്പത്

 വ്യാപാരിദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍  തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ഓഗസ്റ്റ് ഒമ്പതിന് വ്യാപാരി ദിനം വിപുലമായി ആചരിക്കും. തളിപ്പറമ്പില്‍ നടക്കുന്ന പരിപാടികള്‍ക്ക് രാവിലെ തളിപ്പറമ്പ് വ്യാപാര ഭവനില്‍ 10 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. വ്യാപാരി ദിനത്തോടനുബന്ധിച്ച് ചികിത്സാ സഹായ വിതരണവും തളിപ്പറമ്പ് നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തന ജോലിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച് പിരിഞ്ഞുപോകുന്ന ജീവനക്കാരി നഫീസയെ ആദരിക്കുകയും ചെയ്യും. തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.എസ് റിയാസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യാപാരി ദിനാഘോഷങ്ങള്‍ തളിപ്പറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചികിത്സാ സഹായ വിതരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.മുസ്തഫ ഹാജി നിര്‍വ്വഹിക്കും. തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ജന.സെക്രട്ടറി വി താജുദ്ധീന്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.ഹഫ്‌സത്ത്, യൂത്ത് വിങ്ങ് പ്രസിഡണ്ട് കെ. ഷമീര്‍, തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ ട്രഷറര്‍ ടി. ജയരാജ് എന്നിവര്‍ സംസാരിക്കും.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.