ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, August 1, 2016


തളിപ്പറമ്പ് മെയിന്‍ റോഡിലെ എല്ലാ അനധികൃത തെരുവു കച്ചവടങ്ങളും ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗം ഏകകണ്‌ഠേന തീരുമാനിച്ചു.



തളിപ്പറമ്പ്: നഗരത്തില്‍ മെയിന്‍ റോഡിലെ എല്ലാ അനധികൃത തെരുവു കച്ചവടങ്ങളും ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷി യോഗം ഏകകണ്‌ഠേന തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം നഗരസഭ ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മെയിന്‍ റോഡ് തെരുവുകച്ചവടക്കാര്‍ കയ്യടക്കിയതിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് യോഗത്തില്‍ എല്ലാ ഭാഗത്തു നിന്നും ഉയര്‍ന്നു വന്നത്. താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള എല്ലാ തെരുവു കച്ചവടങ്ങളും പോലീസിന്റെ സഹായത്തോടെ ഈയാഴ്ച്ചയില്‍ത്തന്നെ നീക്കം ചെയ്യും. രജിസ്റ്റര്‍ ഓഫീസിന് മുന്നിലെ നഗരസഭയുടെ കാറ്റില്‍ പൗണ്ടിന് മുന്നില്‍ ഒരു കാരണവശാലും കച്ചവടം അനുവദിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. റോഡിലെ തെരുവു കച്ചവടം കാരണം വഴിനടക്കാന്‍ പോലും സാധിക്കാത്തവിധം പൊതു ജനങ്ങള്‍ ദുരിതം അനുഭവിച്ചു വരികയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയില്‍ ബസ്സിന്റെ ഡോര്‍ തട്ടി താഴെ വീണ മധ്യവയസ്‌ക്കന് ബസുകയറി പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് രൂക്ഷമായ ജനവികാരം ഉയര്‍ന്നു വന്നത്. നഗരസഭ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യു-പോലീസ്-പൊതുമരാമത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡിവൈഎസ്പി സി.അരവിന്ദാക്ഷന്‍, അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.കെ.ദിവാകരന്‍, ജനകീയ വികസന സമിതി കോ-ഓര്‍ഡിനേറ്റര്‍ എം.കെ.മനോഹരന്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.മുഹമ്മദ് ഇക്ബാല്‍, പി.കെ.സുബൈര്‍, കൗണ്‍സിലര്‍ കെ.മുരളീധരന്‍, ടി.ആര്‍.ശിവന്‍, സി.വി.ഉണ്ണി, പി.കുഞ്ഞിരാമന്‍, വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍,എം.അബ്ദു, ഐ.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.



പടം:തെരുവു കച്ചവടം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നഗരസഭയില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് സംസാരിക്കുന്നു

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.