ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, August 19, 2016

യുവതിയുടെ മോഷണ നാടകത്തിന് 

പോലിസിന്‍റെ ലാസ്റ്റ് ബെല്‍


തളിപ്പറമ്പ് : തളിപ്പറമ്പിന് സമീപത്തെ പ്രശസ്തമായ തീര്‍ത്ഥടന കേന്ദ്രത്തിനു സമീപത്തെ ഒരു വീട്ടില്‍ നിന്നും 37 പവന്‍ സ്വര്‍ണ്ണവും,2 ലക്ഷം രൂപയും മോഷണം പോയതായി ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയപ്പോള്‍ കള്ളന്‍ കപ്പലില്‍ തന്നെയെന്നു തെളിഞ്ഞു. രണ്ടു മുറികളിലായി സുക്ഷിച്ച സ്വര്‍ണ്ണവും, പണവും വീടിന്റെയോ, ഷെല്‍ഫുകളുടെയോ പൂട്ട് പോളിക്കാതെയാണ് മോഷണം നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്നുയെന്നു പോലിസിന് ആദ്യമേ സംശയമുണ്ടായിരുന്നു.

ഷെല്‍ഫിന്റെയും,വീടിന്റെയും താക്കോല്‍ വയ്ക്കുന്ന സ്ഥലം കൃത്യമായി അറിയുന്ന ഒരാള്‍ക്ക് മാത്രമേ ഈ രീതിയില്‍ മോഷണം നടത്താന്‍ സാധിക്കുകയുള്ളൂ. എല്ലാ ബുധനാഴ്ചയും,ശനിയാഴ്ചയും ഇവിടെ ആരും ഉണ്ടാകാറില്ല. ഗൃഹനാഥന്‍ ഡയാലിസിസ് ചെയ്യാനും, ഭാര്യയും,മകളും,മരുമകളും ജോലിക്കും പോയ്ക്കഴിഞ്ഞാല്‍ വൈകുന്നേരമേ എത്തുകയുള്ളൂ.താക്കോല്‍ കണ്ടുപിടിച്ചാല്‍ തന്നെ ഷെല്‍ഫിലെ പണവും,സ്വര്‍ണ്ണവും കണ്ടുപിടിക്കുക പ്രയാസമാണ്. 


ഒരു പരിശോധനയും നടത്താതെ മോഷണം നടത്തിയത് വളരെ അടുത്ത ആളാണെന്ന നിഗമനത്തില്‍ തന്നെയാണ് പോലിസ് മുന്നോട്ടു പോയത്ചോദ്യം ചെയ്യലില്‍ പോലിസ് ഒരുക്കിയ സമര്‍ത്ഥമായ കെണിയില്‍ വീണ, വീട്ടുടമസ്ഥന്‍റെ ബന്ധുവായ യുവതി  കുറ്റം സമ്മതിച്ചതോടെ മോഷണ നാടകത്തിന് തിരശീല വീണു. മോഷ്ടിച്ച സ്വര്‍ണ്ണം ഇവര്‍ കണ്ണൂരിലെ പ്രശസ്തമായ ജ്വല്ലറിയില്‍ വില്‍പ്പന നടത്തി,ഇതില്‍ നിന്നും ലഭിച്ച 3 ലക്ഷം രൂപയും മോഷ്ടിച്ച 2 ലക്ഷം രൂപയും ചേര്‍ത്ത് 5 ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചതായി പോലീസിനോട് പറഞ്ഞു.പരാതിയില്ലത്തതിനാല്‍ പോലിസ് കേസെടുത്തില്ല.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.