ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Saturday, August 20, 2016

സൗഹൃദ വീഥി കാട് കയറി നശിക്കുന്നു.


ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മാണം പാതിവഴിയിലെത്തിയ സൗഹൃദ വീഥി കാട് കയറി നശിക്കുന്നു.

സൗഹൃദ പാത കാട്ടുപാതയായി.


ബൈജു ബി കെ 


തളിപ്പറമ്പ് : സഞ്ചാരികളെ ആകര്‍ഷിക്കാനും,തിരക്കേറിയ പറശ്ശിനിക്കടവ് റോഡ് ആകര്‍ഷകമാക്കുന്നതിനുമായി ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മാണം ആരംഭിച്ച  സൗഹൃദ വീഥി, നിര്‍മ്മാണത്തിന്റെ പാതിവഴിയില്‍ കാട് കയറി നശിക്കുന്നു.
                                             ടൂറിസം വകുപ്പില്‍ നിന്നും 80 ലക്ഷം രൂപയും,എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയുമാണ് സൗഹൃദ വീഥിക്കായി കണ്ടെത്തിയിരുന്നത്.ധര്‍മ്മശാല മുതല്‍ പറശ്ശിനി വരെ നടപ്പാത നിര്‍മ്മിച്ച് ടൈല്‍സ് പകലും,സ്‌നേക്ക് പാര്‍ക്ക് വരെ റോഡരികിലെ മതിലില്‍ചിത്രങ്ങള്‍വരക്കലും പൂര്‍ത്തിയായിട്ടുണ്ട്.

തെയ്യം,തിറ,പറശ്ശിനിക്കടവ് അമ്പലം,മുത്തപ്പന്‍,മീന്‍പിടുത്തം,കള്ളചെത്ത്,നെല്‍കൃഷി തുടങ്ങിയ ആശയങ്ങളില്‍ മനോഹരമായ വാര്‍ല പെയിന്റില്‍ 35 ഓളം ചിത്രങ്ങള്‍ എഞ്ചിനിയറിഗ് കോളേജ് മതിലില്‍ തയ്യാറാക്കിയത് തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജിലെ 5 വിദ്യര്‍ത്ഥികളാണ്.


ഇതിനായി 10 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.ആര്‍ക്കിടെക്ക് പത്മശ്രീ ജി ശങ്കറിന്റെ മേല്‍നോട്ടത്തിലാണ് സൌഹൃദ വീഥിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.


     റോഡരികില്‍ ചെടികള്‍ നാട്ടുപിടിപ്പിക്കലും,സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കലും,കുട്ടികള്‍ക്കായുള്ള കളിസ്ഥലം,വയോജനങ്ങളുടെ വിശ്രമസ്ഥലവും പൂര്‍ത്തിയാക്കാനുണ്ട്.
         കഴിഞ്ഞ ജനുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ അധികൃതര്‍ ഉദ്ഘാടനത്തെക്കുറിച്ചും,സൗഹൃദ വീഥിയെ കുറിച്ചും മറന്ന മട്ടാണ്.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.