തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു.
അമ്മാനപ്പാറയില്‍ രണ്ട് ആടുകളെ തെരുവുനായക്കൂട്ടം കടിച്ചുകീറി കൊന്നു.
കുട്ടികള്‍ സ്‌കൂളുകളിലും മദ്രസകളിലും പോകുന്നത് ഭീതിയോടെ
ബൈജു ബികെ
തളിപ്പറമ്പ് : പരിയാരം അമ്മാനപ്പാറയില്‍ രണ്ട് ആടുകളെ തെരുവുനായക്കൂട്ടം കടിച്ചുകീറി കൊന്നു.അമ്മാനപ്പാറ കോളനിയിലെ പാഞ്ചാലിയുടെതാണ് ആടുകള്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഇവയെ കാണാതായിരുന്നു.ഇന്നലെ രാവിലെയാണ് പരിസരവാസികള്‍ കൊല്ലപ്പെട്ട നിലയില്‍ ആടുകളെ കണ്ടെത്തിയത്.ആടുകളുടെ സമീപത്ത് 8-ഓളം നായകള്‍ കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. പരസ്പരം കലഹിക്കുന്ന നായ്ക്കളെ ഓടിക്കുവാന്‍ ചെന്ന നാട്ടുകാരെയും ഇവ ഉപദ്രവിക്കുവാന്‍ ശ്രമിച്ചു.
![]() |
അമ്മാനപ്പാറയില്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിക്കൊന്ന ആടുകള്‍. |
ഈ പ്രദേശത്തെ കുട്ടികള്‍ സ്‌കുളുകളിലേക്കും മദ്രസകളിലേക്കും ഭീതിയോടെയാണ് പോകുന്നത്. തളിപ്പറമ്പ് നഗരസഭയിലും, സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമായതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പാതയോരങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന ഭക്ഷണ മാലിന്യങ്ങള്‍ ഭക്ഷിക്കുവാന്‍ കൂട്ടമായെത്തുന്ന തെരുവുനായ്ക്കള്‍ ആളുകളെ ഉപദ്രവിക്കുന്നത് പതിവാണ്. അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ അധികാരികള്‍ നിരത്തുമ്പോള്‍ ജനങ്ങള്‍ ഭീതിയോടെയാണ് ഓരോ ദിവസവും തള്ളി നീ്ക്കുന്നത്.
നായ്ക്കളെ കൊല്ലുന്നതിന് കര്‍ശനമായ വിലക്ക് നിലവിലുള്ളതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നായപിടുത്തം നടക്കാത്തതും, നായ്ക്കളില്‍ വന്ധ്യംകരണ പദ്ധതി (എ.ബി.സി) ഫലപ്രദമായി നടപ്പിലാക്കാത്തതുമാണ് നായകളുടെ വര്‍ദ്ധനവിന് കാരണം.
![]() |
തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന തെരുവുനായക്കൂട്ടം.
|
തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരെ പാര്‍ലമെന്‍റെ പാസാക്കിയ നിയമം ഭേതഗതി ചെയ്യണം... ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം.......
ReplyDelete