തളിപ്പറമ്പ്: യുവാക്കളെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും, ഉല്‍പ്പാദന-സംസ്‌ക്കരണ-വിപണന രംഗത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതിനുമായി ആര്യ പദ്ധതി നടപ്പിലാക്കുന്നു. കേന്ദ്ര കാര്‍ഷിക ഗവേഷണ കൗണ്‍സില്‍-ഐസിഎആര്‍ ആവ്ഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് ആര്യ -അട്രാക്ടിങ്ങ് ആന്റ് റീട്ടെയിനിംഗ് യൂത്ത് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. തുടക്കത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഒരു ജില്ലയിലാണ് ഇത് നടപ്പിലാക്കുന്നത്.കേരളത്തില്‍ ഇത് കണ്ണൂര്‍ ജില്ലയിലാണ് നടപ്പിലാക്കുക.
ഇതിനായി ഇന്ത്യിലെ തന്നെ മികച്ച കൃഷിവിജ്ഞാന കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ ജില്ലയിലെ പന്നിയൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ 18 മുതല്‍ 40 വയസുവരെ പ്രായമുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. 200-300 ആളുകളുള്ള ഗ്രൂപ്പ് വികസിപ്പിച്ചെടുക്കുകയും, ഉല്‍പ്പാദനം-സംസ്‌ക്കരണം-വിപണനം എന്നീ മേഖലകളില്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ഒരു കോടി രൂപയാണ് ഐസിഎആര്‍ ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ തേങ്ങ, ചക്ക എന്നീ രണ്ട് കാര്‍ഷികവിളകളാണ് ആര്യ പദ്ധതിക്കായി ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവയുടെ നടീല്‍, വിളവെടുപ്പ്, സംസ്‌ക്കരണം, മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്‍പ്പാദനം എന്നിവ പൂര്‍ണ്ണമായും ഈ സംഘം തന്നെയാണ് നിര്‍വ്വഹിക്കുക.
ഇവര്‍ക്ക് അതിനു വേണ്ട എല്ലാ സാങ്കേതിക-സാമ്പത്തിക സഹായങ്ങളും കൃഷി വിജ്ഞാന കേന്ദ്രം ലഭ്യമാക്കും. ആവശ്യമായ എല്ലാ പരിശീലനങ്ങളും ഐസിഎആര്‍ യുവാക്കള്‍ക്ക് നല്‍കും. മികച്ച സംരംഭകരായി ഇവരെ മാറ്റിയെടുക്കുന്ന പദ്ധതി അടുത്തമാസം അവസാനം ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാനാണ് കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. കൃഷി ഒരു സ്വയം തൊഴിലായി ഏറ്റെടുക്കാന്‍ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ അന്തസ് ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ഈ മാതൃകാ പദ്ധതി ഓരോ സംസ്ഥാനങ്ങളിലേയും രണ്ട് പ്രധാന കാര്‍ഷിക വിളകളെ മുന്‍നിര്‍ത്തിയാണ് നടപ്പിലാക്കുക. അടുത്തമാസം അവസാനവാരത്തില്‍ വിപുലമായ പ്രചാരണ പരിപാടികളോടെയാണ് ജില്ലയില്‍ ആര്യ നടപ്പിലാക്കി തുടങ്ങുക.
ബൈജു ബി കെ
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.