തളിപ്പറമ്പിലെ കവര്‍ച്ച ; തൊരപ്പന്‍ സന്തോഷിന്റെ കൂട്ടു പ്രതികളെ തളിപ്പറമ്പ് പോലിസ് കസ്റ്റ്ഡിയില്‍ വാങ്ങി.
സുപ്രഭാതം വാര്‍ത്ത
തളിപ്പറമ്പ് : ഏഴാം മൈലിലെ സുപ്പര്‍ മാര്‍ക്കറ്റിലും,മെയിന്‍ റോഡിലെ കടകളിലും കവര്‍ച്ച നടത്തിയ കേസില്‍ ശ്രീകണ്ഠാപുരത്ത് വച്ച് പോലിസ് പിടിയിലായ തൊരപ്പന്‍ സന്തോഷിന്റെ രണ്ടു കൂട്ടുപ്രതികളെ തളിപ്പറമ്പ് പോലിസ് കസ്റ്റ്ഡിയില്‍ വാങ്ങി. തൊരപ്പന്‍ സന്തോഷിനെ തമിഴ്‌നാട് സ്വദേശി വിജയ് രാജ്(22), ഇടുക്കി സ്വദേശി പൊന്നച്ചന്‍(52) എന്നിവരോടൊപ്പം കഴിഞ്ഞ 21 ന് രാത്രി ശ്രീകണ്ഠാപുരത്തെ ബിയര്‍ പാര്‍ലറില്‍ വച്ചായിരുന്നു പിടികൂടിയത്. റിമാന്‍ഡിലായിരുന്ന ഇവരെ തളിപ്പറമ്പ് പോലിസ് കസ്റ്റ്ഡിയില്‍ വാങ്ങുകയയിരുന്നു. ഇവരെ കവര്‍ച്ച നടന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. തളിപ്പറമ്പിലെ കവര്‍ച്ചകളില്‍ സന്തോഷിനൊപ്പം തങ്ങളും പങ്കാളികളായിരുന്നു എന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു.മറ്റൊരു കവര്‍ച്ചാ കേസില്‍ പ്രതിയായ സന്തോഷ് ഇപ്പോള്‍ മാനന്തവാടി പോലിസ് കസ്റ്റ്ഡിയിലാണ്. ഇയാളെ പിന്നീട് കസ്റ്റ്ഡിയില്‍ വാങ്ങും
ബൈജു ബികെ
.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.