കരിമ്പം ശ്രീ കുണ്ടത്തിൽ കാവിൽ പ്രതിഷ്ഠാദിന ഇടകളിയാട്ടം 16 മുതൽ
തളിപ്പറമ്പ്: കരിമ്പം ശ്രീ കുണ്ടത്തിൻ കാവ് പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന ഇടകളിയാട്ടം ജനുവരി 16, 17 (മകരം 2, 3) തീയതികളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.
തന്ത്രി ബ്രഹ്മശ്രീ ഇരുവേശി പുടയൂർ പ്രസാദ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠാദിന പൂജകൾ നടക്കുന്നത്.
ആഘോഷങ്ങളുടെ ആദ്യദിനമായ വെള്ളിയാഴ്ച രാവിലെ വിശേഷാൽ പ്രതിഷ്ഠാദിന പൂജകൾ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് 'കാവിൽ കയറൽ' ചടങ്ങിന് ശേഷം വൈകുന്നേരത്തോടെ തെയ്യങ്ങളുടെ തോറ്റങ്ങൾ ആരംഭിക്കും.
പുതിയ ഭഗവതിയുടെ ഉച്ചത്തോറ്റം, മേലേരികൂട്ടൽ, വീരഭദ്രദൈവത്തിന്റെ തോറ്റം, അന്തിത്തോറ്റം, കൂടിയാട്ടം എന്നിവയ്ക്ക് ശേഷം രാത്രിയിൽ വീരഭദ്രദൈവത്തിന്റെയും വീരകാളിയുടെയും പുറപ്പാട് നടക്കും. ചടങ്ങുകളുടെ ഭാഗമായി ഭക്തർക്കായി കായക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
രണ്ടാം ദിനമായ ശനിയാഴ്ച പുലർച്ചെ മേലേരി കൈയ്യേൽക്കൽ, പുതിയ ഭഗവതിയുടെ പുണ്യദർശനം, തുടർന്ന് ഭദ്രകാളിയുടെ പുറപ്പാടോടു കൂടി ഈ വർഷത്തെ ഇടകളിയാട്ടം സമാപിക്കും.
ക്ഷേത്ര നടയിൽ നടത്തിയ താമ്പൂല പ്രശ്നവിധി പ്രകാരം ജനുവരി 15 വൈകുന്നേരം 6 മണിക്ക് ശേഷം സർപ്പബലിയും അനുബന്ധ ചടങ്ങുകളും നടക്കും. സർപ്പബലി നേർച്ച കഴിപ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.