ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, November 9, 2025

തീയ്യസമുദായത്തെ  സർക്കാർ രേഖകളിലും  സെൻസസിലും  സ്വതന്ത്രമായി  രേഖപ്പെടുത്തണം: തീയ്യ ക്ഷേമസഭ 

തീയ്യസമുദായത്തെ  സർക്കാർ രേഖകളിലും  സെൻസസിലും  സ്വതന്ത്രമായി  രേഖപ്പെടുത്തണം: തീയ്യ ക്ഷേമസഭ 

  
കുഞ്ഞിമംഗലം : തീയ്യസമുദായത്തെ  സർക്കാർ രേഖകളിലും, വരുന്ന സെൻസസിലും  സ്വതന്ത്രമായി  രേഖപ്പെടുത്തണമെന്ന്  തീയ്യക്ഷേമ സഭ മല്ലിയോട്ട് മേഖല കമ്മിറ്റി മൂന്നാം വാർഷികാഘോഷം സമ്മേളന പ്രേമേയതിലൂടെ  ആവശ്യപ്പെട്ടു.  

മൂന്നാം വാർഷികാഘോഷസമ്മേളനം  തീയ്യക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വിനോദൻ തുരുത്തി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ  സാംസ്കാരിക പ്രഭാഷകൻ വത്സൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.കുഞ്ഞിമംഗലം മല്ലിയോട്ട്  ചാമണ്ടി ലളിത  നഗറിൽ വെച്ച്  നടന്ന  വാർഷികാഘോഷം ഉദ്‌ഘാടന സമ്മേളനത്തിൽ തീയ്യക്ഷേമ സഭ കണ്ണൂർ ജില്ലാ മേഖല കമ്മിറ്റി സെക്രട്ടറി അജയൻ മത്യാരി അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ വെച്ച് കഴിഞ്ഞ  അധ്യയനവർഷം  എസ് .എസ് എൽ സി, പ്ലസ് ടു  പരീക്ഷകളിൽ  ഉന്നത വിജയം  കരസ്ഥമാക്കിയ  വിദ്യർത്ഥികളെയും  വിവിധ  മേഖലകളിൽ  പ്രാഗൽഭ്യം  തെളിയിച്ച  സമുദായ അംഗങ്ങളെയും തീയ്യക്ഷേമ സഭ സംസ്ഥാന പ്രസിഡണ്ട് എ.വി ഹരിഹരസുതൻ ഉപഹാരം നൽകി  ആദരിച്ചു.

തീയ്യക്ഷേമ സഭ മല്ലിയോട്ട് മേഖല കമ്മിറ്റി സെക്രട്ടറി കൃഷ്ണൻ  കാവിനരികത്ത് ,പി  പി  നാരായണൻ ,ശാലിനി  രത്നാകരൻ ,ശുഭ മനോജ് ,കെ  പവിത്രൻ  എന്നിവർ സംസാരിച്ചു. തുടർന്ന്  കലാസന്ധ്യയും  അരങ്ങേറി.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.