ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, November 9, 2025

ജനകീയ കൗൺസിലർ സി. മുഹമ്മദ് സിറാജിനെ യൂത്ത്ലീഗ് ആദരിച്ചു

ജനകീയ കൗൺസിലർ സി. മുഹമ്മദ് സിറാജിനെ യൂത്ത്ലീഗ് ആദരിച്ചു

തളിപ്പറമ്പ്: കഴിഞ്ഞ 5 വർഷം സ്തുത്യർഹമായ സേവനങ്ങൾ കാഴ്ച വെച്ച് കൗൺസിലർ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന സി. മുഹമ്മദ് സിറാജിനെ യൂത്ത്‌ ലീഗ് മന്ന ശാഖാ കമ്മറ്റി ആദരിച്ചു. 

വയനാട് ജില്ലയിലെ സാജ് റിസോർട്ടിൽ വെച്ച് നടന്ന യൂത്ത് ലീഗ് മന്ന ശാഖാ ദ്വിദിന സഹവാസ ക്യാംപിൽ വെച്ചാണ് ആദരവ് നൽകിയത്. 

തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും യൂത്ത്‌ ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റുമായ ഷമീം പാറക്കണ്ടി സി. മുഹമ്മദ് സിറാജിന് സ്നേഹോപഹാരം നൽകി. സി.കെ മദനി  അധ്യക്ഷനായി. 

എൻ.എ സിദ്ദീഖ്, പി. ഹാരിസ്, പി. മൊയ്‌ദീൻ കുട്ടി, എം.വി ഫാസിൽ, ഫായിസ് മൈലാഞ്ചി, കെ.വി ജുനൈദ്,  അബ്ദുൽ നാഫി, സി.കെ ശുഐബ്, വി.പി അബിനാസ്, ആബിദ് സംബന്ധിച്ചു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.