കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസിലെ പ്രതി ഓടി രക്ഷപെട്ടു
തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ, സതീഷും പാർട്ടിയും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയിൽ KL 86 B 5987 സ്കൂട്ടറിൽ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന്
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഏരിയം ദേശത്ത് അഷ്റഫ് മകൻ ഷെമ്മാസ് (27) എന്നയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.വീട്ടിലും കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
സംഘത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടം പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഖലീൽ,നികേഷ്,ഫെമിൻ,ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത ,വിനീത് എന്നിവരും ഉണ്ടായിരുന്നു.
തളിപ്പറമ്പ് പയ്യന്നൂർ താലൂക്കിലെ മദ്യ/മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ 0460 220 1020/9400069695 എന്നീ നമ്പറുകളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.