ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Friday, November 14, 2025

കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാച്ചാജി അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാച്ചാജി അനുസ്മരണം സംഘടിപ്പിച്ചു

തളിപ്പറമ്പ്: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹറുവിന്റെ ജന്മദിനം സമുചിതമായി ആചരിച്ചു. 

തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. അഡ്വ.ടി.ആർ മോഹൻ ദാസിന്റെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.

 മഹിളാ കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷ രജനി രമാനന്ദ് എം.എൻ. പൂമംഗലം കെ.രമേശൻ മാവില പത്മനാഭൻ അഡ്വ: സക്കറിയ കായക്കൂൽ രാഹുൽ വെച്ചിയോട്ട് പ്രമീള രാജൻ ദീപ രഞ്ജിത്ത് പി.വി.നാണു ആർ.കെ.രാമകൃഷ്ണൻ കെ.എൻ. അശ്രഫ് പ്രജീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.