ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Thursday, November 13, 2025

ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സജീവൻ മരിച്ചു

ബൈക്കുകൾ കുട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന സജീവൻ മരിച്ചു

തളിപ്പറമ്പ് : ദേശീയപാതയിൽ ബൈക്കുകൾ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു.

 തളിപ്പറമ്പ് കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവൻ (55)ആണ് മരിച്ചത്. 

ഈ മാസം 6 ന് രാവിലെ ആയിരുന്നു അപകടം. അന്നുമുതൽ അബോധാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

 അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സലീം, അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ജിയോ എന്നിവർക്കും പരിക്കേറ്റിരുന്നു.

പരേതരായ ബാലൻ്റെയും കൗസല്യയുടെയും മകനാണ് മരണപ്പെട്ട സജീവൻ. ഭാര്യ: ദീപ (വയനാട്). മക്കൾ: അർജുൻ,ആദർശ്, അഭിജിത്ത്.
സഹോദരങ്ങൾ: സുരേശൻ, അനിത. വൈകുന്നേരം 4 മണിക്ക് ചെപ്പന്നൂൽ ശങ്കരമഠത്തിലും തുടർന്ന്  സ്വഭവനത്തിലും പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം വട്ടപ്പാറ ശ്മശാനത്തിൽ.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.