ഏഴിലോട് നവശക്തി തിയറ്റേഴ്സിന്റെ അഞ്ചാമത് തോപ്പിൽ ഭാസി നാടകോത്സവം നവംബർ 15 മുതൽ 23 വരെ
ഏഴിലോട്: ഏഴിലോട് നവശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് തോപ്പിൽ ഭാസി നാടകോത്സവം നവംബർ 15 മുതൽ 23 വരെ ഏഴിലോട് കെ. നാരയണൻ നഗറിലെ സി പുരുഷോത്തമൻ രംഗവേദിയിൽ നടക്കും.
നാടകോത്സവത്തിന്റെ ഉദ്ഘാടനം 15 ന് വൈകുന്നേരം 7 മണിക്ക് എം.എൽ.എ എം.വിജിൻ നിർവഹിക്കും.
ആദ്യ ദിവസം ഡ്രിം കേരള അവതരിപ്പിക്കുന്ന അകത്തേക്ക് തിറന്നിട്ട വാതിൽ 16 ന് ഗുരുവായൂർ ഗാന്ധാര Bc321മഗധ, 17 ന് തിരുവനന്തപുരം അജന്ത അവതരിപ്പിക്കുന്ന വംശം, 18 ന് അമ്പലപ്പുഴ സാരഥി നവജാത ശിശു വയസ്സ് 84,
19-ന് തിരുവനന്തപുരം നവോദയ അവതരിപ്പിക്കുന്ന
സുകുമാരി, 20 ന് തിരുവനന്തപുരം സൗപർണ്ണിക അവതരിപ്പിക്കുന്ന താഴ്‌വാരം, 21 ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന ശാകുന്തളം,
22 ന് കടയ്ക്കാവൂർ നടനസഭ അവതരിപ്പിക്കുന്ന വിക്ടറി ആർട്സ് ക്ലബ് നാടകവും അരങ്ങിലെത്തും.
23 ന് സമാപന സമ്മേളനം രാജ്മോഹൻ ഉണിത്താൻ എം.പി നിർവഹിക്കും. തുടർന്ന് ഗ്രാമീണം 25 പ്രാദേശിക കലാപ്രതിഭകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. നാടകം എല്ലാ ദിവസവും 7.30 ന് ആരംഭിക്കും.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.