ഏഴ് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ത്ത് രൂപേഷ്
ഏഴ് സെന്റ് ഭൂമിയിലെ കാര്‍ഷിക വിപ്ലവം.
ബൈജു ബികെ.
തളിപ്പറമ്പ് : ഏഴ് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ക്കുകയാണ് കരിമ്പം മയങ്ങീല്‍ സ്വദേശിയായ രൂപേഷ് എന്ന യുവാവ്. സമീകൃതവും പരസ്പരാശ്രയവുമായ കാര്‍ഷിക രീതിയാണ് രൂപേഷ് പരീക്ഷിക്കുന്നത്. കൃഷി ഇയാള്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗമല്ല. കാര്‍ഷിക വൃത്തിയിലൂടെ ലഭിക്കുന്ന സംതൃപ്തിയും കാര്‍ഷിക മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതോടൊപ്പം അവനവന് ആവശ്യമുളള പച്ചക്കറികള്‍ തികച്ചും ജൈവരീതിയില്‍ കുറഞ്ഞ സ്ഥലത്തും ചെയ്യാമെന്നുളള സന്ദേശവുമാണ് ഇതിലൂടെ ഈ യുവാവ് നല്‍കുന്നത്. ഇല്ലാത്ത വിളകള്‍ കുറവാണ്. ചീര, വെണ്ട, കോവക്ക, തക്കാളി, പയര്‍, അവരവാള്‍, പാഷന്‍ ഫ്രൂട്ട്, ഓറഞ്ച്, റംബൂട്ടാന്‍, റെഡ്‌ലേഡി പപ്പായ, സപ്പോട്ട, മാവ്, മുരിങ്ങ, വാഴ, മധുരകിഴങ്ങ്, ഇന്‍ഡോര്‍ മംഗള കവുങ്ങ് ഇങ്ങനെ പോകുന്നു 7 സെന്റിലെ വിളകളുടെ ലിസ്റ്റ്. എല്ലാം പരസ്പരം ആശ്രയിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കവുങ്ങിന്റെ ചുവടില്‍ ചീരയും റെഡ്‌ലേഡി പപ്പായും, വാഴയുടെ ചുവടില്‍ മധുരകിഴങ്ങ് എന്നിങ്ങനെയാണ് രൂപേഷിന്റെ രീതി.
ഇങ്ങനെ തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്യുമ്പോള്‍ വളങ്ങളായ ചാണകപ്പൊടിയും മണ്ണിരകമ്പോസ്റ്റും ജൈവ കീട നാശിനികളായ പുകയില കഷായവും വെളുത്തുളളി ലായനിയും വെളളവും ഓരോ വിളകള്‍ക്കും പ്രത്യേകമായി നല്‍കേണ്ട ആവശ്യമില്ലെന്ന് രൂപേഷ് പറയുന്നു. കരിമ്പം ഫാമിലെ തൊഴിലാളിയായ രൂപേഷ് വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് കൃഷിക്കായി സമയം കണ്ടെത്തുന്നത്. രുപേഷിന്റെ കരവിരുതില്‍ ഫാമില്‍ ഒരുക്കിയ പൂന്തോട്ടവും ശില്‍പ്പങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വരുന്ന ഓണത്തിന് വിതരണം ചെയ്യുന്നതിനായി മെയ് മാസത്തോടെ 7 സെന്റിലും ചെണ്ടുമല്ലിക വിത്തിറക്കാനുളള തയ്യാറെടുപ്പിലാണ് രൂപേഷ്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.