ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, March 19, 2017

പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനു സമീപത്തെ ഇ.കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെളളപ്രശ്‌നത്തിന് പരിഹാരമായി.


 

സുപ്രഭാതം ഇംപാക്ട്.   

പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനു സമീപത്തെ ഇ.കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെളളപ്രശ്‌നത്തിന് പരിഹാരമായി.  

തളിപ്പറമ്പ് : പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനു സമീപത്തെ ഇ.കെ നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെളളം ലഭ്യമാക്കാനുളള നടപടികള്‍ക്കു തുടക്കമായി. ആശുപത്രിയില്‍ മാസങ്ങളായി നോക്കുകുത്തിയായി നില്‍ക്കുന്ന ജല ശുദ്ധീകരണിയുടെ തകരാറു പരിഹരിച്ച് പുനസ്ഥാപിച്ചു. ജലവിതരണ പൈപ്പ് ലൈനിലെ തകരാറു കൂടി പരിപരിക്കുന്നതോടെ മുഴുവന്‍ സമയവും ഇവിടെ കുടിവെളളം ലഭ്യമാകും. അമ്മയും കുഞ്ഞും ആശുപത്രിയില്‍ കുടിവെളളം ലഭിക്കാതെ രോഗികളും കൂട്ടിരിപ്പുകാരും വലയുന്നതുമായി ബന്ധപ്പെട്ട് സുപ്രഭാതം വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്മമാരുടെയും നവജാതശിശുക്കളുടെയും ഏക സ്‌പെഷ്യാലിറ്റി ആശുപത്രിയായ ഇ.കെ.നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയില്‍ വെളളത്തിന് ക്ഷാമമില്ലെങ്കിലും ശുദ്ധീകരിച്ച കുടിവെളളത്തിന് അടുത്തുളള കടകളെ ആശ്രയിക്കേണ്ട ഗതികേടായിരുന്നു. പകല്‍ സമയത്ത് അടുത്തുളള കടയില്‍നിന്നും വെളളം ലഭിക്കുമെങ്കിലും രാത്രിയായാല്‍ വളരെ ദൂരെ പോയാലെ ആവശ്യത്തിന് വെളളം ലഭിക്കാറുളളു. കുപ്പി വെളളത്തിന് ഒരു ദിവസം ചുരുങ്ങിയത് 200 രൂപയോളം ചെലവാക്കണം. ജല ശുദ്ധീകരണിയുടെ തകരാറു പരിഹരിച്ച് പുനസ്ഥാപിക്കുന്നതോടെ  ആശുപത്രിയിലെ കുടിവെളളക്ഷാമം തീരുമെന്ന ആശ്വാസത്തിലാണ് രോഗികളും കൂട്ടിരിപ്പുകാരും. കുടിവെളളക്ഷാമം തീര്‍ന്നാലും  ആശുപത്രി വളപ്പില്‍ തന്നെ കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നുളള ആവശ്യം നിലനില്‍ക്കുകയാണ്. രാത്രിയായാല്‍ ധര്‍മ്മശാലയിലോ പറശിനിക്കടവിലോ പോയാലെ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കൂ എന്നത് വാഹനമില്ലാത്തവര്‍ക്കും സ്ത്രീകള്‍ മാത്രം കൂട്ടിരിക്കുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ആറുമാസത്തിനിടയില്‍ കാന്റീന്‍ സൗകര്യവും രോഗികളോടൊപ്പം വരുന്നവര്‍ക്ക് ആശുപത്രി പരിസരത്ത് താമസിക്കാനായി ഡോര്‍മെട്രിയും ഒരുക്കുന്നതോടെ ഇതിനു പരിഹാരമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മുനീറ പറഞ്ഞു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.