സഹജീവികളോടുള്ള കാരുണ്യം കടമയാണെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കാന്‍ തളിപ്പറമ്പ് അത്താഴക്കൂട്ടം.
സഹജീവികളോടുള്ള കാരുണ്യം കടമയാണെന്ന് സമൂഹത്തെ ഓര്‍മ്മിപ്പിക്കാന്‍ തളിപ്പറമ്പ് അത്താഴക്കൂട്ടം.
ബൈജു ബി.കെ
സുപ്രഭാതം
തളിപ്പറമ്പ് : ഒരു നേരത്തെ അന്നത്തിനായി വിഷമിക്കുന്നവര്‍ക്കായി തളിപ്പറമ്പ് അത്താഴക്കൂട്ടം ഒരുങ്ങുന്നു. ഇത് തളിപ്പറമ്പിലെ സുമനസ്സുകളായ ചെറുപ്പക്കാരുടെ കൂട്ടായ്മയിലൊരുങ്ങുന്ന കാരുണ്യ പദ്ധതി. തളിപ്പറമ്പില്‍ അത്താഴപട്ടിണിക്കാരെ ഇല്ലാതാക്കുക എന്നതിനോടൊപ്പം ഭിക്ഷാടനം പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. തലശ്ശേരിയില്‍ നല്ല രീതിയില്‍ നടന്നുപോകുന്ന അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായാണ് തളിപ്പറമ്പിലെ കൂട്ടായ്മ പദ്ധതിക്ക് തുടക്കമിടുന്നത്. തളിപ്പറമ്പ് അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനം രണ്ട് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഒന്ന് വിവാഹ വീടുകളില്‍ അധികം വരുന്ന ഭക്ഷണം അറിയിക്കുന്നതിനനുസരിച്ച് അത്താഴക്കൂട്ടത്തിന്റെ വളണ്ടിയര്‍മാരെത്തി പൊതികളാക്കി വിതരണം ചെയ്യും. വീടുകളിലും മറ്റും നടക്കുന്ന ആഘോഷ പരിപാടികളോടൊപ്പം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ താല്‍്പര്യമുള്ളവരില്‍ നിന്നും ഇതുപോലെ ഭക്ഷണങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യും. മറ്റൊന്ന് തളിപ്പറമ്പ് ഹൈവേയില്‍ റോട്ടറി ജംഗ്ഷനു സമീപം പഴയ എസ്.ബി.ടി കെട്ടിടത്തിന് താഴെയായി സ്ഥാപിക്കുന്ന ഫ്രീസറില്‍ ആര്‍ക്കും ഭക്ഷണപൊതികള്‍ നിക്ഷേപിക്കാം. വിശന്നെത്തുന്ന ആര്‍ക്കും ഭക്ഷണപൊതികള്‍ കൊണ്ടുപോവുകയും ചെയ്യാം. രാവിലെ ഏഴ് മണി മുതല്‍ രാത്രി പതിനൊന്ന് വരെ ഫ്രീസര്‍ ഉപയോഗിക്കാം. ഇതിന്റെ ദുരുപയോഗം തടയുന്നതിനായി നിരീക്ഷണ കാമറയും കാവല്‍ക്കാരനെയും ഏര്‍പ്പെടുത്തും. തലശേരി അത്താഴക്കൂട്ടത്തിന്റെ മുഖ്യ സംഘാടകനായ ഷംരീസ്, ഫൈസല്‍(നാഷണല്‍ ഇലക്ട്രോണിക്‌സ്) ഷഫീഖ് (സീലാന്റ്), ഹിതാഷ് അഷ്‌റഫ്(ഗ്രാന്‍ഡ് തേജസ്), കെ.എസ്.റിയാസ്(വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്), എന്നിവര്‍ ഓര്‍ഗനൈസര്‍മാരായും വിജയ് നീലകണ്ഠന്‍, വി. താജുദ്ദീന്‍ സമീര്‍, അന്‍സാര്‍ തുടങ്ങിയവര്‍ നിയന്ത്രിക്കുന്ന ഇരുപതുപേരടങ്ങുന്ന വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചുമാണ് അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് 9567586533, 9895170003 എന്നീ നമ്പറുകളില്‍ സംഘാടകരുമായി ബന്ധപ്പെടാം. അത്താഴക്കൂട്ടത്തില്‍ എത്തിച്ചേരുന്ന ഭക്ഷണപൊതികള്‍ വിതരണം ചെയ്യുന്നതിനായി അര്‍ഹതപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സംഘാടകര്‍ നേരത്തെതന്നെ ശേഖരിച്ചുവെച്ചിട്ടുണ്ട്. സഹജീവികളോടുള്ള കാരുണ്യം ഓരോരുത്തരുടെയും കടമയാണെന്ന് സമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നതോടൊപ്പം ഭിക്ഷാടന മാഫിയയുടെ പ്രവര്‍ത്തനത്തെ തടയുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 14 ന് തളിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന അത്താഴക്കൂട്ടത്തിന്് നഗരസഭ, പൊലിസ്, വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പിന്തുണയും ഉണ്ട്.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.