ഉത്സവത്തിന് കൊടിക്കൂറയൊരുക്കാന്‍ 85 ലും അച്ച്യുതവാര്യര്‍ ഉഷാര്‍.
തളിപ്പറമ്പ് : ഇന്ന് (6-3-2017) തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുമ്പോള്‍ തുടര്‍ച്ചയായി 50 വര്‍ഷത്തോളം തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കാനായതന്റെ പുണ്ണ്യത്തിലാണ് തൃച്ഛംബരത്തെ പുത്തന്‍ തേമഠത്തില്‍ അച്ച്യുതവാര്യര്‍. 85 ാം വയസിലും തൃച്ഛംബരം ഉത്സവത്തിന് കൊടിക്കൂറയൊരുക്കാനായത് ഭഗവാന്റെ അനുഗ്രഹമാണെന്നാണ് അച്ച്യുതവാര്യര്‍ പറയുന്നത്. തൃച്ഛംബരം ക്ഷേത്രത്തില്‍ ബിബത്തില്‍ ചാര്‍ത്തുന്ന മാല കെട്ടുന്നതിനോടൊപ്പം ജൂവിത മാര്‍ഗ്ഗമായി തയ്യല്‍ ജോലിയും പൂജാ സാധനങ്ങളും വില്‍പന നടത്തുന്നു. പതിവായി കൊടിക്കൂറയൊരുക്കുന്നവരില്‍ നിന്നും 50 വര്‍ഷം മുന്‍പ് യാദൃശ്ചികമായി തന്നിലെത്തിച്ചേര്‍ന്ന നിയോഗം ഒരു വ്രതമായി കൊണ്ടുനടക്കുന്ന അച്ച്യുതവാര്യര്‍ക്ക് 6 ദിവസമെടുക്കും ഒരു കൊടിക്കൂറ തയ്യാറാക്കാന്‍ ആറായിരം രൂപയിലേറെ ചിലവു വരുന്നുണ്ടിതിന്. മുന്‍ കാലങ്ങളില്‍ ദേവസ്വം തന്നെയാണിത് ചെയ്തു കൊണ്ടിരുന്നത്. ഇന്ന് കൊടിക്കൂറ സമര്‍പ്പിക്കാന്‍ ഭക്തരുടെ തിരക്കാണ്.
വരുന്ന അഞ്ചു വര്‍ഷത്തേക്ക് ഇതിനായി ആള്‍ക്കാര്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ മാറുന്നതിനനുസരിച്ച് കൊടിയിലെ ചിഹ്നം മാറും. കൃഷ്ണന് ഗരുഢന്‍, ശാസ്താവിന് കുതിര, ഭഗവതിക്ക് സിംഹം എന്നിങ്ങനെയാണ് കണക്ക്. കേരളത്തിലെ വിവിധ അമ്പലങ്ങളില്‍ കൂടാതെ ഡല്‍ഹി, പൂന, ഗുജറാത്ത്, എന്നിവിടങ്ങളിലും അച്ച്യുതവാര്യര്‍ കൊടിക്കൂറ തയ്ച്ച് കൊടുക്കുന്നുണ്ട്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഈ പുണ്യകര്‍മ്മം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറയുന്ന അച്ച്യുതവാര്യര്‍ തന്റെ ശിഷ്യനായ മഴൂര്‍ സ്വദേശി ലക്ഷമണന് കൊടിക്കൂറ നിര്‍മ്മാണ വിദ്യ പകര്‍ന്നു നല്‍കിയിട്ടുണ്ട്.പടം : തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിക്കൂറയൊരുക്കുന്ന പുത്തന്‍ തേമഠത്തില്‍ അച്ച്യുതവാര്യര്‍.
ബൈജു ബി.കെ.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.