ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Sunday, February 5, 2017

അമിത ജോലികള്‍ അടിച്ചേല്‍പ്പിക്കുന്നു. വില്ലേജ് ഓഫിസര്‍മാര്‍ ദുരിതത്തില്‍.


അമിത ജോലികള്‍ അടിച്ചേല്‍പ്പിക്കുന്നു. വില്ലേജ് ഓഫിസര്‍മാര്‍ ദുരിതത്തില്‍. 

തളിപ്പറമ്പ് : ദൈനംദിന ജോലികള്‍ക്കു പുറമെ സാമ്പത്തിക വര്‍ഷാവസാനത്തിലെ ഊര്‍ജജിത നികുതി പിരിവുമായി നട്ടം തിരിയുമ്പോള്‍ ജില്ലയിലെ വില്ലേജ് ഓഫിസര്‍മാര്‍ക്ക് കുടിവെളളത്തിന്റെ ശ്രോതസുകള്‍ കണ്ടെത്തി സ്വന്തം ചെലവില്‍ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ജോലിയും നല്‍കിയ കണ്ണൂര്‍ കളക്ടറുടെ നടപടി വിവാദമാകുന്നു. രാജ്യത്ത് നിലവിലുളള 200 നിയമങ്ങളും ചട്ടങ്ങളും പ്രകാരം നാല്‍പ്പതോളം സാക്ഷ്യപത്രങ്ങളും റിപ്പോര്‍ട്ടുകളും ദിനം പ്രതി ഇവര്‍ നല്‍കി വരുന്നുണ്ട്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോഴും അനധികൃത ഖനനങ്ങള്‍ തടയുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക ന്യൂനപക്ഷ വിധവകളുടെയും ഭര്‍ത്താവുപേക്ഷിച്ചവരുടെയും വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നിവയ്ക്കു പുറമെ രാഷ്ട്രീയ സഘര്‍ഷമുണ്ടാകുമ്പോള്‍ പ്രാദേശിക സമാധാന കമ്മറ്റികള്‍ വിളിച്ചു ചേര്‍ക്കേണ്ട ചുമതലയും വില്ലേജ് ഓഫിസര്‍മാര്‍ക്കാണ്. കൂടാതെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായതോടെ റവന്യുറിക്കവറി ഇനത്തിലും, ആഢംബര നികുതി, കെട്ടിട നികുതി ഇനങ്ങളിലുമുളള കുടിശിക പിരിച്ചെടുക്കുകയെന്ന ഭാരിച്ച ജോലി കൂടി നടന്നു വരികയാണ്. ഈ ജോലികള്‍ക്കെല്ലാം 1940 ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുളള രണ്ടോ മൂന്നോ ജീവനക്കാരാണ് സഹായത്തിനായുളളത്. ഇവരില്‍ പലരും താലൂക്ക് ഓഫിസില്‍ മറ്റു ജോലികള്‍ക്കായി നിയമിക്കാറുമുണ്ട്. അതിനിടയില്‍ തങ്ങളുടെ അധികാര പരിധിയില്‍ പെട്ട സ്ഥലങ്ങളിലെ പൊതുകിണര്‍, കുളം, നല്ല ജല ലഭ്യതയുളള സ്വകാര്യ കിണര്‍ ഇവയുടെ ലിസ്റ്റ് ജി.പി.എസ് ലൊക്കേഷന്‍ ഉള്‍പ്പെടെ അതാതു സ്ഥലങ്ങളില്‍ പോയി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ലിസ്റ്റിലെ ഒരു സ്വകാര്യ കിണറിലെ വെളളം മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും വാങ്ങുന്ന 100 മില്ലി ബോട്ടിലില്‍ ശേഖരിച്ച് ബാക്ടീരിയ ടെസ്റ്റിനും ഒരു ലിറ്റര്‍ വെളളം രാസപരിശോധനക്കും വില്ലേജ് ഓഫിസര്‍മാര്‍ തന്നെ കണ്ണൂര്‍ താണയിലെ കേരളാ വാട്ടര്‍ അതോറിറ്റി ലാബില്‍ എത്തിച്ച് പരിശോധിക്കണമെന്നാണ് കളക്ടറുടെ പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. പരിശോധന ഫീസ് 600 രൂപ ഉള്‍പ്പെടെ 1000 രൂപയോളം വില്ലേജ് ഓഫിസര്‍മാര്‍ മുടക്കണം. ഫീല്‍ഡ് ജോലികള്‍ ചെയ്യുന്ന മറ്റു വകുപ്പുകളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നല്കിയപ്പോള്‍ വില്ലേജ് ഓഫിസര്‍മാര്‍ക്ക് വാഹനമില്ല. 30 കിലോമീറ്ററോളം വരുന്ന തങ്ങളുടെ അധികാര പരിധിയില്‍ ഇവര്‍ സ്വന്തം വാഹനമാണ് ഉപയോഗിക്കുന്നത്. ക്ലേശങ്ങള്‍ സഹിച്ച് തങ്ങലുടെ ചുമതലകള്‍ കൃത്യമായി നിറവേറ്റുമ്പോഴും മറ്റു വകുപ്പിന്റെ ചമതലകള്‍ കൂടി തങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുന്നതിന്റെ അമര്‍ഷത്തിലാണ് വില്ലേജ് ഓഫിസര്‍മാര്‍.

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.