അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു തളിപ്പറമ്പിന്‍റെ യാത്രാമൊഴി..
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ജീവിതത്തില്‍ വൈകാരികമായി ഏറെ അടുപ്പമുള്ള ക്ഷേത്രമായിരുന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. 2001 ജൂലൈ മൂന്നിനു രാജരാജേശ്വരനെ തൊഴാന്‍ ജയലളിത തളിപ്പറമ്പില്‍ എത്തിയതോടെയാണു രാജരാജേശ്വര ക്ഷേത്രത്തിനു ദേശീയ ശ്രദ്ധ കൈവന്നത്. പ്രശസ്ത ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ നിര്‍ദേശ പ്രകാരമായിരുന്നു ജയലളിത അന്നു ക്ഷേത്രത്തില്‍ എത്തിയിരുന്നത്. 2001നു ശേഷം ജയലളിത രാജരാജേശ്വര ക്ഷേത്രത്തില്‍ എത്തിയില്ലെങ്കിലും അവരുടെ ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ക്ഷേത്രത്തില്‍ പൂജകള്‍ നടന്നിരുന്നു. ഏറ്റവുമൊടുവില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞമാസം 30നു ചെന്നൈയില്‍ നിന്നുള്ള ഒരുസംഘം ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടം സമര്‍പ്പിച്ച് പ്രാര്‍ഥിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി വെറുതെവിട്ടപ്പോഴും ജയലളിതയുടെ ഓഫിസില്‍ നിന്നുള്ള ഒരുസംഘമെത്തി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.