തളിപ്പറമ്പ് : ജൈവവൈവിദ്ധ്യ കേന്ദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യ നിക്ഷേപം വന്‍ പാരിസ്ഥിതിക പ്രശ്‌നം ഉയര്‍ത്തുന്നു.കരിമ്പം ഫാമിലെ ജൈവവൈവിദ്ധ്യ കേന്ദ്രത്തിലാണ് അപൂര്‍വ്വയിനം ജീവജാലങ്ങള്‍ക്കും,ചെടികള്‍ക്കും ഭീഷണിയായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ തളളുന്നത്.തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ഫാമിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് കൂടിയാണ് രാത്രികാലങ്ങളില്‍ വിദൂരസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യങ്ങള്‍ തളളുന്നത്.കടകളിലെ പ്ലാസ്റ്റിക്ക് കവറുകള്‍,കല്ല്യാണ വീടുകളിലെ ജൈവ മൈലിന്യം,കെട്ടിട നിര്‍മ്മാണ മാലിന്യവും,വര്‍ക്ക്‌ഷോപ്പുകളിലെ ഓയിലു കലര്‍ന്ന മാലിന്യങ്ങളുമൊക്കെ ഇതില്‍പെടും. അപകടത്തില്‍ പെടുന്ന വാഹനങ്ങളിടിച്ചും,നിര്‍മ്മാണത്തിലെ അപാകത കൊണ്ടും പല ഭാഗത്തും ഫാമിന്റെ സംരക്ഷണ ഭിത്തി
തകര്‍ന്നിട്ടുണ്ട്.ഇതുവഴിയെല്ലാം തളളുന്ന മാലിന്യങ്ങള്‍ ജൈവവൈവിദ്ധ്യങ്ങളുടെ അപൂര്‍വ്വ കലവറ തന്നെ ഇല്ലാതാക്കുന്ന തരത്തില്‍ ചിതറിക്കിടക്കുകയാണ്. മാലിന്യം തളളുന്നതിരെ ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും,ഫാമിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കണമെന്നും, മാലിന്യം തളളുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വൂകരിക്കണമെന്നും പ്രകൃതിസ്‌നേഹി സഘടനയായ മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍(മാന്‍) പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പടങ്ങള്‍ : കരിമ്പം ഫാമിലെ ജൈവവൈവിദ്ധ്യ കേന്ദ്രത്തില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന ഭാഗത്ത് തളളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.