ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 7, 2016

ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി.


ജില്ലയില്‍ ദേശീയ പാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങി.



തളിപ്പറമ്പ് : കണ്ണൂര്‍ ജില്ലയില്‍ ദേശീയ പാതയോരത്തെ അനധികൃത കച്ചവടം ഒഴിപ്പിച്ചു തുടങ്ങി. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ കുപ്പത്ത് നിന്നാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിയത്.ആദ്യഘട്ടത്തില്‍ കുപ്പം മുതല്‍ കണ്ണൂര്‍ വരെയും രണ്ടാം ഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് മുതല്‍ കുപ്പം വരെയുമാണ് കച്ചവടങ്ങള്‍ ഒഴിപ്പിക്കുക.പിന്നീട് കണ്ണൂര്‍ മുതല്‍ മാഹി വരെയും പൊതുസ്ഥലത്തെ കച്ചവടങ്ങള്‍ ഒഴിപ്പിക്കും ദേശീയപാതക്ക് കീഴില്‍ ഉള്ള സ്ഥലങ്ങളില്‍ ടെന്റുകള്‍ കെട്ടിപ്പൊക്കി കച്ചവടം നടത്തുന്ന പലരും മികച്ച ലാഭം കൊയ്യുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ചില സംഘങ്ങള്‍ പൊതു സ്ഥലം വാടകക്ക് മറ്റു കച്ചവടക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്നതായും വ്യാപകമായി പരാതിയുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെന്ന് 


ദേശീയപാതാ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ പൊതുസ്ഥലം മറിച്ച് വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങളുടെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. തളിപ്പറമ്പിലെ കയ്യേറ്റം ഒഴിപ്പിക്കലിന് ദേശീയപാതാ വിഭാഗം അസി.എഞ്ചിനീയര്‍മാരായ സുനില്‍ കൊയിലേരിയന്‍, പി.എം.യമുന, തളിപ്പറമ്പ് എസ്.ഐ.പി.രാജേഷ്, എ.എസ്.ഐ. ബി. പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.തളിപ്പറമ്പ് കുപ്പത്ത് നിന്നുമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിയത്.പത്തോളം അനധികൃത കച്ചവടങ്ങള്‍ ഇവിടെ നിന്നും ഒഴിപ്പിച്ചു.മരത്തക്കാട്ട് വളവില്‍ 


അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു.ചിറവക്കിലെ ഒരു കെട്ടിട ഉടമക്ക് മൂന്ന് ദിവസത്തിനകം കയ്യേറ്റം ഒഴിയാന്‍ നോട്ടീസ് നല്‍കി.പാപ്പിനിശ്ശേരി ചുങ്കം മുതല്‍ വളപട്ടണം വരെയുളള അനധികൃത കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയതനുസരിച്ച് സ്വമേധയാ പൊളിച്ചു നീക്കിത്തുടങ്ങി.വരും ദിവസങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് അധികാരികള്‍ പറഞ്ഞു.



 
പടങ്ങള്‍ : ദേശീയപാതാ വിഭാഗം പൊലിസിന്റെ സഹായത്തോടെ പാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ പൊളിച്ചു നീക്കുന്നു.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.