ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 7, 2016

കുറുമാത്തുര്‍ വൈത്തല റോഡില്‍ അപകടക്കെണി.

അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ ഗര്‍ത്തം.

തളിപ്പറമ്പ് : റോഡരികിലെ ഗര്‍ത്തം അപകട ഭീഷണി ഉയര്‍ത്തുന്നു.കുറുമാത്തുര്‍ വൈത്തല റോഡില്‍ കൊക്കട്ടക്കുഴി കുന്നിലെ അഗാധ ഗര്‍ത്തത്തോട് ചേര്‍ന്ന് റോഡരിക് ഇടിഞ്ഞതോടെ അപകട സാധ്യത ഏറിയിരികുകയാണ്.ഇരുചക്രവാഹനങ്ങളെയും,കാല്‍നടയാത്രക്കാരെയും അപകടത്തില്‍പെടുത്തുന്ന ഗര്‍ത്തം കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ പെട്ടന്ന് ശ്രദ്ധയില്‍പ്പെടില്ല.അപകട സാധ്യത മുന്നില്‍ കണ്ട് കുടുബശ്രീ പ്രവര്‍ത്തകര്‍ താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രിയാത്രക്കാരും അപകടത്തില്‍ പെടാറുണ്ട്.പഞ്ചായത്ത് ഇടപെട്ട് എത്രയും വേഗത്തില്‍ ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുകയും, റോഡരിക് കെട്ടി ഉയര്‍ത്തി വീതികൂട്ടണമെന്നും,വൈദ്യുതി ലൈന്‍ കടന്നു പോകാത്ത ഈ ഭാഗത്ത് രാത്രിയാത്രക്കാര്‍ക്ക് ഗുണകരമായരീതിയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



പടം : കുറുമാത്തുര്‍ വൈത്തല റോഡില്‍ കൊക്കട്ടക്കുഴി കുന്നിലെ അപകട ഭീഷണി ഉയര്‍ത്തുന്ന സ്ഥലത്ത്  കുടുബശ്രീ പ്രവര്‍ത്തകര്‍ താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനം ഒരുക്കിയനിലയില്‍.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.