ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 7, 2016

അധികൃതരുടെ കനിവില്‍ കരീമിന്‍റെ പ്രതീക്ഷകള്‍ തളിര്‍ക്കും.

ഒഴിപ്പിക്കാനിരുന്നത്എന്‍റെ ശേഷിക്കുന്ന പ്രതീക്ഷകളായിരുന്നു.

ബൈജു ബികെ 


തളിപ്പറമ്പ് : രാവിലെ മുതല്‍ കുപ്പം പാലത്തിനു സമീപത്തുനിന്ന്  പൊലിസും അധികാരികളും, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുമ്പോള്‍ കരീംക്കയുടെ മനസ്സില്‍ പെരുമ്പറ മുഴങ്ങുകയായിരുന്നു. കച്ചവടം തുടങ്ങി 24 ദിവസം ആയതേയുള്ളൂ, ചേര്‍ത്തു ചേര്‍ത്തുവെച്ച് കച്ചവടം മെച്ചപ്പെട്ടു വരുമ്പോള്‍ പൂട്ടേണ്ടി വരുമോ പടച്ചോനേ മനസ്സിലെ ആധി നിശ്വാസമായി വരുമ്പോഴേക്കും പൊലിസും അധികാരികളും മുന്നിലെത്തി. നിറഞ്ഞ കണ്ണുകളോടെ പരാധീനതകളുടെ കെട്ടഴിച്ചപ്പോള്‍ സ്ഥിരം സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്താതെ റോഡില്‍ നിന്നും ഏറെ മാറി പെട്ടിക്കട മാറ്റിയിടാന്‍ നിര്‍ദ്ദേശിച്ച് അധികാരികള്‍ കടന്നുപോയി. 

 നിശ്വാസത്തോടെ പടച്ചോന്‍ കാത്തു എന്നു പറയുമ്പോള്‍ ആ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു. ഹോട്ടല്‍ ജോലിക്കാരനായിരുന്ന നരിക്കോട്ടെ കരീം(62) ശ്വാസംമുട്ടലിനെ തുടര്‍ന്നുള്ള അവശത കൊണ്ട് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഭാര്യയും മൂന്ന് മക്കളും, ഒരു മകന്റെ വരുമാനം  മാത്രമാണ്  കുടുംബത്തിന്റെ ആശ്രയം. കുടുംബശ്രീയില്‍ നിന്ന്
ലോണെടുത്താണ് കഴിഞ്ഞ മാസം കുപ്പം ഇക്കരെ ബസ് സ്റ്റോപ്പിനു സമീപം പെട്ടിക്കട തുടങ്ങിയത്. ഒന്നു പച്ചപിടിച്ചു വരുന്നതിനു മുമ്പേ അതും അവസാനിപ്പിക്കേണ്ടി വരുമെന്ന ഭീതിയിലായിരുന്നു കരീം. ദേശീയപാതയോരത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കുന്നതിനിടയില്‍ തന്റെ കൊച്ചു പെട്ടിക്കട സ്ഥിരം സംവിധാനമൊരുക്കരുതെന്ന നിര്‍ദ്ദേശത്തോടെ ഒഴിവാക്കിയതിന് പടച്ചവനോടും,അധികൃതരോടും നന്ദി പറയുകയാണ് കരീം. 

സുപ്രഭാതം  വാര്‍ത്ത 


പടങ്ങള്‍ : പെട്ടിക്കട ഒഴിപ്പിക്കാനെത്തിയ പൊലിസിനോട് പ്രയാസങ്ങള്‍ പറയുന്ന കരീം.


No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.