തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജൈവ കൊതുകുനാശിനി പ്രൊജക്ടുമായി ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്.
ബൈജു ബികെ തളിപറമ്പ്.
തളിപ്പറമ്പ് : ജൈവ കൊതുകുനാശിനി പ്രൊജക്ടുമായി വിദ്യാര്‍ത്ഥികള്‍.തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ എസ്.പി ആയിഷ,അഫ്ര,കെ.മാളവിക,ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി എ.ആദില്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ നേട്ടമുണ്ടാക്കിയത്. സര്‍വ്വവും മായമായികൊണ്ടിരിക്കുന്ന കാലത്ത് സമൂഹ നന്മ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ ശ്രമവും, അവര്‍ കൈവരിച്ച നേട്ടവും ശ്രദ്ധേയമാണ്.നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ശീമക്കൊന്നയില്‍ നിന്നാണ് ജൈവ കൊതുകുനാശിനി ഉണ്ടാക്കുന്നത്.വിവിധ ചെടികളില്‍ നടത്തിയ നിരവധി പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ശീമക്കൊന്ന തെരഞ്ഞെടുത്തത്. ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് ദ്രവരൂപത്തിലാക്കി പ്രത്യേക പ്രക്രിയയിലൂടെ രൂപമാറ്റം വരുത്തി കൊതുകുനാശിനി കോയില്‍,പേപ്പര്‍ പിരമിഡ്,ബോഡി സ്‌പ്രേ,ബോഡി ക്രീം എന്നിവ ഉണ്ടാക്കുന്നു.കൂടാതെ നിലവിലുളള ദ്രവ ഇലക്ട്രിക്ക് ഉപകരണങ്ങളില്‍ നിറച്ചും ഉപയോഗിക്കാമെന്നാണ് ഇവര്‍ പറയുന്നത്. ശീമക്കൊന്ന ഉല്‍പ്പന്നങ്ങള്‍ യാതൊരു പാര്‍ശ്ശ്വഫലങ്ങളുമില്ലാത്തതാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.കുട്ടികള്‍ കണ്ടുപിടിച്ച ജൈവ കൊതുകുനാശിനി ഏറെ ഫലപ്രദമാണെന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചവരുടെ വിലയിരുത്തല്‍.
ശീമക്കൊന്ന |
No comments:
Post a Comment
പ്രതികരണത്തിനു നന്ദി..
Note: Only a member of this blog may post a comment.