ദേശീയ പാതയോര ശുചീകരണത്തിന് ബൃഹത്ത് പദ്ധതികളുമായി പരിയാരം ഗ്രാമ പഞ്ചായത്ത്...കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തല ബഡ്‌സ് കലോത്സവം നടന്നു...'ജ്വാല' പെണ്‍കുട്ടികളുടെ ജില്ലാ തല നാടക ക്യാംപിന് തുടക്കമായി...

Monday, November 28, 2016

കരിമ്പം ഫാമിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം, പരിഭ്രാന്തി വേണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍.

കരിമ്പം ഫാമിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം, പരിഭ്രാന്തി വേണ്ടെന്ന് ഫോറസ്റ്റ് അധികൃതര്‍.

കാട്ടുപൂച്ച 

തളിപ്പറമ്പ് : കരിമ്പം ഫാമിനു സമീപം പുലിയെ കണ്ടുവെന്ന വാര്‍ത്ത ഒരു ദിവസം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി. ഞായറാഴ്ച്ച രാത്രി ഇതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടു യുവാക്കളാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പുലിയെ കണ്ടുവെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. ഇതോടെ ഇതിനു മുമ്പും ഇതേ സ്ഥലത്ത് പുലിയെ കണ്ടിരുന്നുവെന്നും അഭ്യൂഹം പരന്നു. വിവരം തളിപ്പറമ്പ് പൊലീസിനെയും ഫോറസ്റ്റ് അധികൃതരെയും അറിയിച്ചു. ഇന്നലെ രാവിലെ ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയെങ്കിലും പുലിയുടെ സാമീപ്യത്തിന് തെളിവൊന്നും ലഭിച്ചില്ല. ഈ കാലാവസ്ഥയില്‍ പുലിയുടെ സാമീപ്യത്തിന് വിദൂര സാധ്യത പോലുമില്ലെന്ന് തളിപ്പറമ്പ്  ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു.പൂച്ചകളും പുലികളും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പ്രത്യേകിച്ചും കാട്ടു പൂച്ചകള്‍. പൂച്ചയുടെ ഇനത്തില്‍ പെട്ട ഒരു വന്യജീവി ഇനമാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാന്‍. ഇവ മനുഷ്യരെ ഉപദ്രവിക്കാറില്ല എന്നാല്‍ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ഇവയുടെ സാന്നിദ്ധ്യം കരിമ്പം ഫാമിന്‍റെ പല ഭാഗങ്ങളിലും ഉണ്ട് കാട്ടുപൂച്ചയുടെ ഇനത്തില്‍ പെട്ട ജീവിയെ കണ്ട് പുലിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്ന് ഫോറസ്റ്റ് അധികൃതരുടെ നിഗമനം. കരിമ്പം ഫാമിലെ ജൈവവൈവിദ്ധ്യ കേന്ദ്രം ഉള്‍പ്പെടുന്ന ചോലമൂല എന്ന ഭാഗത്ത് പണ്ടുകാലത്ത് ധാരാളം പുലികള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇപ്പോഴും  പുലികള്‍ താമസിച്ചിരുന്ന പുലിമടകള്‍ കല്ലുകള്‍വെച്ച് അടച്ചനിലയില്‍ ഇവിടെ ഉണ്ട്. പുലികളുടെ സാനിദ്ധ്യത്തിന്റെ സ്മാരകമായി ഫാംഅധികൃതര്‍ പുലിയുടെ ചെറിയ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുമ്പ് പുലികള്‍ അധിവസിച്ചിരുന്ന സ്ഥലമായതിനാല്‍ പുലിയിറങ്ങിയെന്ന വാര്‍ത്തക്ക് വിശ്വാസ്യതയും ഉണ്ടായി. പരിഭ്രാന്തി വേണ്ടെന്ന ഫോറസ്റ്റ് അധികൃതരുടെ വിശദീകരണത്തിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. 

No comments:

Post a Comment

പ്രതികരണത്തിനു നന്ദി..

Note: Only a member of this blog may post a comment.